ദമാം: ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മ ഡിസ്പാക്കിന്റെ വാര്‍ഷിക വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അല്‍ കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷഫീക് സി.കെ. അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആലുവ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങള്‍ അധ്യക്യതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായ്മക്കു കഴിഞ്ഞു. അക്കാദമിക്ക്, അക്കാദമിക്കിതര രംഗത്ത് പ്രോല്‍സാഹനം നല്‍കുന്നതിന് നിരവധി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു. ഷമീം കാട്ടാകട സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് വരണാധികാരിയായ തെരഞ്ഞെടുപ്പില്‍ 15 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
എക്‌സിക്യുട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുജീബ് കളത്തില്‍ (പ്രസിഡന്റ്), നജീബ് അരഞ്ഞിക്കല്‍ (ജന: സെക്രട്ടറി), ഷിയാസ് കണിയാപ്പുരം (ട്രഷറര്‍), നവാസ് ചൂന്നാടന്‍ (വൈസ്. പ്രസിഡന്റ്), ഫൈസി വളന്‍ങ്ങോടന്‍ (വൈസ്. പ്രസിഡന്റ്), നിഹാസ് കിളിമാനൂര്‍ (ജൊ: സെക്രട്ടറി), നിസാം യൂസുഫ് (ജൊ: ട്രഷറര്‍), ജനറല്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി സാദിഖ് അയ്യലില്‍, ഗുലാം ഫൈസല്‍, വിനീഷ് പീറ്റര്‍, റെഞ്ചു രാജ, നാസര്‍ കടവത്ത്, നിഷാദ് മുഹമ്മദ്, ഷിജില്‍ ടി.കെ, സുജാത് സുധീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.