റിയാദ്: ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന പ്രമേയത്തില്‍ ഐസിഎഫ്, ആര്‍എസ്‌സി റിയാദ് സെന്‍ട്രലിന് കീഴിലെ 150 വളന്റിയര്‍മാരാണ് ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്.
റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐസിഎഫ് സൗദി നാഷണല്‍ വിദ്യാഭ്യാസ സെക്രട്ടറി ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, അബ്ദുല്‍ ലതീഫ് തിരുവമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജന: കണ്‍വീനര്‍ ഫസല്‍ പത്തനാപുരം സ്വാഗതവും അബ്ദുല്‍ വാഹിദ് സഖാഫി നന്ദിയും പറഞ്ഞു.
ഐസിഎഫ്, ആര്‍എസ്‌സി സൗദി നാഷണലിന് കീഴില്‍ അയ്യായിരം വളന്റിയര്‍മാരണ് ഈ വര്‍ഷം സേവന രംഗത്തുള്ളത്. വളന്റിയാരായി രജിസ്റ്റര്‍ ചെയ്യുന്നതിന് 0548667587,0531631728 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.