Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

റഹീമിന്റെ മോചനം: പണം നല്‍കാന്‍ നിര്‍ദേശം

ദല്‍ഹി: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. റിയാദ് ഇന്ത്യന്‍ എംബസിയുടെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രസ്റ്റ് ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എംപി അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് കമ്മറ്റി സമാഹരിച്ച പണം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതോടെയാണ് റിയാദ് ഇന്ത്യന്‍ എംബസിക്ക് വിദേശകാര്യ മന്ത്രാലം നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

ദിയാ ധനമായി നല്‍കേണ്ട 15 മില്യണ്‍ റിയാലിന്റെ അഞ്ച് ശതമാനം വക്കീല്‍ ഫീസായി നല്‍കണം. ഇത് എംബസിയുടെ അക്കൗണ്ടിലേക്കു വിദേശകാര്യ മന്ത്രാലയം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന് കഴിഞ്ഞ ദിവസം റിയാദിലെ റഹിം സഹായ സമിതി അറിയിച്ചിരുന്നു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെന്നും എംബസിയുടെ അക്കൗണ്ടിലുളള കമ്യൂണിറ്റി വെഫഫെയര്‍ ഫണ്ടിലുളള പണം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്. അതേസമയം, ദിയാ ധനമായ 15 ലക്ഷം റിയാലും അതിന്റെ അഞ്ച് ശതമാനം വക്കീല്‍ ഫീസും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു എടുക്കാനാണോ നിര്‍ദേശിച്ചതെന്ന് വ്യക്തമല്ല.

ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത സമിതിയാണ് ധനസമാഹരണം നടത്തിയത്. കെ സുരേഷ് കുമാര്‍ ചെയര്‍മാനും ആലിക്കുട്ടി കെകെ കണ്‍വീനറും എം ഗിരീഷ്‌കുമാര്‍ ട്രഷററുമായ കമ്മറ്റി 47 കോടി രൂപ സമാഹരിച്ചെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തിന് പണം കൈമാറുന്നതിന് ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങള്‍ കമ്മറ്റി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top