Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

ഇരുപതിന്റെ നിറവില്‍ ‘ഫോര്‍ക്ക’; വാര്‍ഷികം അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: നാടിന്റെ ഗൃഹാതുര സ്മരണകളും സാംസ്‌കാരിക കൂട്ടായ്മയും സംഗമിച്ച ആഘോഷരാവൊരുക്കി ‘ഫോര്‍ക്ക മെഗാ മേള’. രണ്ടു പതിറ്റാണ്ടിന്റെ കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും പെരുമയുമായി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരള അസോസിയേഷന്‍സ് (ഫോര്‍ക്കാ) ആഘോഷരാവെിരുക്കിയത്. പ്രവാസി മനസ്സുകളെ ഒന്നിച്ചുനിര്‍ത്തി റിയാദ് ഷോല മാളില്‍ അരങ്ങേറിയ വാര്‍ഷികാഘോഷം, നാടിന്റെ തനിമ വിളിച്ചോതുന്ന കലാസാംസ്‌കാരിക സന്ധ്യയ്ക്കാണ് സാക്ഷ്യം വഹിച്ചത്. റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഫോര്‍ക്കയുടെ സേവനപാരമ്പര്യം അനുസ്മരിച്ചു ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി

gulf, saudi

എയര്‍പോര്‍ട്ട് ആക്രമണം: ഇന്ത്യക്കാരന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിക്കും

റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലിയുടെ സംസ്‌കാരം റിയാദില്‍ നടത്താന്‍ കുടുംബം തീരുമാനിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് എംബസി അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) തുടര്‍ചികിത്സയിലാണ്. ഇതിനുപുറമെ രണ്ടുപേരെക്കൂടി ഐ.സി.യുവിലേക്ക് മാറ്റിയതായും എംബസി അറിയിച്ചു. പരിക്കേറ്റ രണ്ടുപേര്‍ സാധാരണ വാര്‍ഡുകളില്‍

gulf, saudi

സൗജന്യ ആരോഗ്യപരിശോധന; കേളി മെഡിക്കല്‍ ക്യാമ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയും സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററും സംയുക്തമായി റിയാദ് മന്‍സൂറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്‍മാരും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. ബ്ലഡ് ഷുഗര്‍, ക്രിയാറ്റിനിന്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ്‌സ്, യൂറിക് ആസിഡ് എന്നിവയുടെ പരിശോധനയും ശരീരഭാരവും

gulf, saudi

വി. കെ. സാജന് കേളി യാത്രയയപ്പ്

റിയാദ്: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് ട്രഷറര്‍ സാജന്‍ വി. കെയ്ക്ക് യാത്രയയപ്പ് നല്‍കി. കൊല്ലം കുണ്ടറ സ്വദേശിയായ സാജന്‍ 35 വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറായിരുന്നു. അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി സമിതി

gulf, saudi

റിയാദ് വിമാനത്താവളം അടച്ചത് തുടരും; സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കുന്നു

റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് നീട്ടിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുണ്ടായ കേടുപാടുകളെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിലെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്ന നടപടി തുടരുകയാണ്. വിമാനത്താവളത്തിലെ നിലവിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉന്നത ഏജന്‍സികളുമായി സഹകരിച്ച് പരിശോധിച്ചുവരികയാണ്. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കേരള-റിയാദ് സെക്ടറിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും 7 വിമാന

gulf, saudi

എയര്‍പോര്‍ട്ട് ആക്രമണം: മരിച്ച ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു; മൂന്നു പേര്‍ ഐസിയുവില്‍

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലി ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍ ചികിത്സയില്‍ കഴിയുന്ന വിവിധ ആശുപത്രികള്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍

gulf, saudi

റിയാദ് എയര്‍പോര്‍ട്ട് ആക്രമണം; ഒരു ഇന്ത്യക്കാരന്‍ മരിച്ചു

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പൗരന്‍ മരിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബവുമായി എംബസി അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെന്നും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനു ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി.സംഭവത്തില്‍ എംബസി അനുശോചനം അറിയിച്ചു. 12 പേരുടെ മരണത്തിനും 309 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ റിയാദ് വിമാനത്താവള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ എംബസി

gulf, saudi

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ക്രൂയിസ് മിസൈല്‍ ആക്രമണ ശ്രമം

റിയാദ്: കികിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ക്രൂയിസ് മിസൈല്‍ ആക്രമണ ശ്രമം ആകാശത്തു തകര്‍ത്തതായി വ്യോമപ്രതിരോധ സേന. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 4-ലേക്ക് പ്രൊജക്‌റ്റൈല്‍ പതിച്ച് അഗ്‌നിബാധ ഉണ്ടായതായി അറബ് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. എമര്‍ജന്‍സി ഫോഴ്‌സ തീ അണക്കാനുളള ശ്രമം തുടരുകയാണ്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രതിരോധ നടപടിയിലൂടെയാണ് ക്രൂയിസ് മിസൈല്‍ നശിപ്പിച്ചതെന്ന് അറബ് സഖ്യസേന അറിയിച്ചു. വ്യോമാതിര്‍ത്തിയിലേക്കും സിവിലിയന്‍ കേന്ദ്രങ്ങളിലേക്കും

gulf, saudi

റിയാദ് എയര്‍പോര്‍ട്ട് ആക്രമണം: ലോകമെമ്പാടും പ്രതിഷേധം; സമാധാനത്തിന് ആഹ്വാനം

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചു. 12 പേരുടെ മരണത്തിനും 309 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ക്രൂരമായ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ അമര്‍ഷമാണ് ഉയര്‍ന്നുവരുന്നത്. സൗദി പൗരന്മാര്‍ക്ക് പുറമെ ബംഗ്ലാദേശ്, ഫലസ്തീന്‍, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. റിയാദ് ആക്രമണത്തിന് തൊട്ടുപിന്നാലെ ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര

gulf, saudi

താങ്ങും തണലുമായി സുരക്ഷാ പദ്ധതി; അംഗത്വ ക്യാമ്പയിൻ പ്രഖ്യാപിച്ചു

റിയാദ്: ആയിരക്കണക്കിന് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്ന് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കൊണ്ടുപോകാന്‍ എല്ലാവരുടെയും ജാഗ്രതയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പദ്ധതി കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി സൗദിയില്‍ ഒരു മാസമായി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെയും മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തലിന്റെയും സമാപനം റിയാദ് ഷോല മാള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി

gulf, saudi

വായനയുടെ സുഗന്ധം പടര്‍ത്തി ‘എഴുത്തുകാരും പുസ്തകങ്ങളും’

റിയാദ്: അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രവാസത്തിന്റെ വേറിട്ട ഏടുകളിലേക്ക് വായനയുടെ സുഗന്ധം പടര്‍ത്തി ‘എഴുത്തുകാരും പുസ്തകങ്ങളും’ സര്‍ഗ സംവാദം ശ്രദ്ധേയമായി. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി ഒരുക്കിയത്. എഴുത്തുകാരായ നിഖില സമീറും കമര്‍ബാനു വലിയകത്തും മുഖ്യാതിഥികളായിരുന്നു. ഇവരുടെ രചനകളുടെ അവതരണവും വായനക്കാരുമായുള്ള ആശയസംവാദവും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. നിഖില സമീറിന്റെ ‘അമേയ’, ‘നീയും നിലാവും’, ‘വൈദ്യേഴ്‌സ് മന്‍സില്‍’ എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ പങ്കുവെച്ചു. കമര്‍ബാനു വലിയകത്തിന്റെ ‘ബഷീറും

gulf, saudi

ആവേശം സ്മാഷ് ചെയ്ത് ‘തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ്’

റിയാദ്: കോര്‍ട്ടില്‍ ആവേശത്തിന്റെ പൂത്തിരി കത്തിച്ച് റിയാദ് തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-5 പൂര്‍ത്തിയായി. റിയാദിലെ റാഇദ് പ്രോ കോര്‍ട്ടില്‍ നടന്ന പോരാട്ടങ്ങളില്‍ പ്രവാസി മലയാളികളുടെ വന്‍ പങ്കാളിത്തമാണ് ദൃശ്യമായത്. പുരുഷന്മാരുടെ ഫ്‌ലൈറ്റ്-1, ഫ്‌ലൈറ്റ്-2, ബോയ്‌സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലായി അരങ്ങേറിയ മത്സരങ്ങള്‍ കാണാന്‍ കുടുംബങ്ങളടക്കം വന്‍ കാണികളുടെ നിരയുമെത്തി. കടുത്ത പോരാട്ടം നടന്ന പുരുഷന്മാരുടെ ഫ്‌ലൈറ്റ്-1 വിഭാഗത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. ആവേശം അവസാന നിമിഷം വരെ

gulf, saudi

ഭരണഘടന നെഞ്ചിലേറ്റി പ്രതിരോധ വലയം; ഡല്‍ഹി സമരത്തിന് റിയാദില്‍ ഐക്യദാര്‍ഢ്യം

റിയാദ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദ് ഒഐസിസി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും ബത്ഹ സബര്‍മതിയില്‍ പ്രതിഷേധ വലയം തീര്‍ത്തു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പ്രതിഷേധം. ജനാധിപത്യ സംവിധാനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രമായ പ്രവര്‍ത്തനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ ജനാധിപത്യ

gulf, saudi

സൗദിക്ക് ഐക്യദാര്‍ഢ്യം; ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഒക്ടോബര്‍ 10ന് നടന്ന ഭീരുത്വം നിറഞ്ഞ ആക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ജീവഹാനിയും പരിക്കും സ്വത്തുക്കള്‍ക്ക് നാശനഷ്ടവും സംഭവിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാധാരണക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഇവ ഉടന്‍

Scroll to Top