റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; 12 മരണം, 309 പേര്ക്ക് പരിക്ക്
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തില് 12 പേര് കൊല്ലപ്പെട്ടു. 309 പേര്ക്ക് പരിക്കേറ്റതായും സിവില് ഏവിയേഷന് ജനറല് അതോറിറ്റി സ്ഥിരീകരിച്ചു. തുടര്ച്ചയായ മൂന്നാം ദിവസമാണ് റിയാദ് എയര്പോര്ട്ട് ലക്ഷ്യമാക്കി ആക്രമണം.കൊല്ലപ്പെട്ടവരില് 4 പേര് സൗദി പൗരന്മാരും ബാക്കിയുള്ളവര് വിവിധ രാജ്യങ്ങളില് നിന്നുള്ളവരാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികള്ക്കു പുറമെ, അമേരിക്ക, ഈജിപ്ത്, ജോര്ദാന്, സിറിയ, ഫലസ്തീന്, സുഡാന് എന്നിവിടങ്ങളില് നിന്നുളള ഓരോ പൗരന്മാരുമാണ് മരിച്ചത്. ആക്രമണത്തില് പരിക്കേറ്റ 309 പേരും














