കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് വിതരണം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവര്ത്തകരുടെ മക്കള്ക്കായി ഏര്പ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് ജില്ലയിലെ 19 വിദ്യാര്ഥികള്ക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്പോര്ട്സ് കൗണ്സില് ഹാളില് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില് മികച്ച വിജയം നേടി ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികള്ക്കാണ് ക്യാഷ് അവാര്ഡും മൊമെന്റോയും സമ്മാനിച്ചത്. ഈ വര്ഷം 232 വിദ്യാര്ഥികളാണ് പുരസ്കാരത്തിന് അര്ഹരായത്. ഇതില് റിയാദില് 16 കുട്ടികള്ക്ക് നേരത്തെ














