Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

കേള്‍ക്കാന്‍ പോയി, സ്ഥാനം പോയി; കാരശ്ശേരിയുടെ സദസ്സില്‍ ഇരുന്നതിന് കേളി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എന്‍. കാരശ്ശേരി പങ്കെടുത്ത പരിപാടിയില്‍ കേള്‍വിക്കാരനായി പങ്കെടുത്തതിന് കേളി നസീം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. 16 വര്‍ഷത്തിലേറെയായി ദമ്മാമിലും റിയാദിലും സംഘടനയില്‍ സജീവമായിരുന്ന ജോഷി പെരിഞ്ഞനത്തിനെതിരെയാണ് നടപടി. കേളി പ്രവര്‍ത്തകന്‍ എന്നതിലുപരി പാര്‍ട്ടിക്ക് ലെവി അടയ്ക്കുന്ന അംഗം കൂടിയാണ് ജോഷി. പുറത്താക്കല്‍ അന്യായമാണെന്നും ഇനി പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോഷി പെരിഞ്ഞനം ‘സൗദി ടൈംസിനോട്’ പറഞ്ഞു. ദമ്മാമില്‍ പോഷക സംഘടനയായ നവോദയ നേതാക്കളായ നാസ് വക്കവും പ്രദീപ് കൊട്ടിയവും സൗദി

gulf, saudi

പൊന്നുമായി വിന്‍, കാറുമായി ഡ്രൈവ്; നെസ്‌റ്റോയില്‍ സമ്മാനമഴ, ഒപ്പം പ്രൈസ് സുനാമിയും

റിയാദ്: ഹൈപ്പര്‍ നെസ്‌റ്റോ ഒരുക്കുന്ന ‘വിന്‍ ആന്‍ഡ് ഡ്രൈവ്’ പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി സ്വര്‍ണനാണയ വിജയികളെ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നെസ്‌റ്റോ ബ്രാഞ്ചുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി ഒരുക്കിയ വന്‍ സമ്മാന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. സൗദിയിലെ ഓരോ ബ്രാഞ്ചില്‍ നിന്നും മൂന്ന് വിജയികള്‍ക്ക് 4 ഗ്രാം വീതം സ്വര്‍ണനാണയം സമ്മാനമായി വിതരണം ചെയ്യും. ഇതിനുപുറമെ, മെഗാ ബംബര്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 12 ഫോര്‍ച്ചുണര്‍ കാറുകളാണ്. വരും ആഴ്ചകളില്‍ കാറുകളുടെ നറുക്കെടുപ്പും പ്രഖ്യാപനവും നടക്കുമെന്ന് നെസ്‌റ്റോ

gulf, saudi

വാർത്താ ലോകത്തേക്ക് പ്രവാസി ചുവടുകൾ; റിയാദ് മീഡിയ ഫോറം ജേണലിസം ട്രെയിനിങ്

റിയാദ്: മാധ്യമപ്രവര്‍ത്തനത്തോട് അഭിരുചിയുള്ള പ്രവാസി മലയാളികള്‍ക്ക് വാര്‍ത്താലോകത്തിന്റെ പുതിയ സാധ്യതകള്‍ സമ്മാനിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂര്‍ത്തിയായി. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിവിധ പരിപാടികളോടെ അരങ്ങേറി. സീന അജി ഒന്നാം റാങ്കും യൂനുസ് തോട്ടത്തില്‍ രണ്ടാം റാങ്കും പ്രദീപ് ബി. മൂന്നാം റാങ്കും നേടി. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ‘അക്ഷരോണം’ സാംസ്‌കാരിക വിരുന്നിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ്

gulf, saudi

സൗദിയില്‍ കാറപകടം; മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി (30) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ അന്തോണിയാര്‍ സ്ട്രീറ്റില്‍ ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു.

gulf, saudi

നജ്‌റാനില്‍ വിദ്യാലയത്തിന് നേരെ ഹൂതി ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ വിദ്യാലയത്തിന് നേരെ ഹൂതി ആക്രമണം. ഒക്ടോബര്‍ 2ന് നടന്ന ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. വെളളിയാഴ്ച സ്‌കൂള്‍ അവധി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈത് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മൂന്ന് ബാലസ്റ്റിക് മിസൈലുകള്‍ ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ അറിയിച്ചു. സൗദി

gulf, saudi

അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) ആയി ബഷീര്‍ അഹമ്മദിനെ നിയമിച്ചു. 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. കാലാവധി പൂര്‍ത്തിയാക്കി അബു മാത്തന്‍ ജോര്‍ജ് മടങ്ങിയ ഒഴിവിലാണ് ബഷീര്‍ അഹമദിന് നിയമനം. വിദേശകാര്യ മന്ത്രാലയത്തിലും വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിരുന്നു. ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നാണ് റിയാദിലെത്തുന്നത്. ഇന്ത്യയുടെ ബഹുരാഷ്ട്ര സാമ്പത്തിക നയതന്ത്രവുമായി ബന്ധപ്പെട്ട പ്രമുഖ വിഷയങ്ങള്‍ക്കും ബ്രിക്‌സ് ഉള്‍പ്പെടെയുള്ള ആഗോള കൂട്ടായ്മകളിലെ

gulf, saudi

കോക്പിറ്റില്‍ കയ്യാങ്കളി: ദുബായ്-ടെല്‍ അവീവ് വിമാനം സൗദിയില്‍; ഇന്ത്യന്‍ പൈലറ്റിന്റെ നില തൃപ്തികരം

റിയാദ്: സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തിയ ദുബായ്-ടെല്‍ അവീവ് ഫ്‌ളൈ ദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. തബൂക്ക് നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ട് പൈലറ്റിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. സ്മിത് മച്ചാറിന്റെ കുടുംബവുമായി എംബസി അധികൃതര്‍ ബന്ധപ്പെട്ടു സഹായം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ചികിത്സ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍

gulf, saudi

കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ ‘ഈക്കൊല്ലത്തോണം’

റിയാദ്: കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (കെസിഎ റിയാദ്) സംഘടിപ്പിച്ച ‘ഈക്കൊല്ലത്തോണം 2026’ റിയാദിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ സമ്മാനിച്ചു. എക്സിറ്റ് 26ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാൾ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ രാത്രി ഒൻപത് വരെയായിരുന്നു ആഘോഷ പരിപാടികൾ. 1,500ലധികം പേർ പങ്കെടുത്തു. കെസിഎ അംഗങ്ങൾ തന്നെ തയ്യാറാക്കിയ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. അടപ്രഥമൻ, പാലട, മധുരബോളി, സേമിയപ്പായസം തുടങ്ങി 41 ഇനം വിഭവങ്ങളാണ് ഒരുക്കിയത്. ആഘോഷത്തിനൊപ്പം സൗദി

gulf, saudi

എം. എൻ. കാരശ്ശേരിക്ക് മാസ് റിയാദിന്റെ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം. എൻ. കാരശ്ശേരിക്ക് മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) സ്വീകരണം നൽകി. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് ആക്റ്റിംഗ് പ്രസിഡന്റ് ജബ്ബാർ കക്കാട് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രിയ എഴുത്തുകാരനെ പ്രവാസഭൂമിയിൽ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. മാസ് റിയാദ്

gulf, saudi

കേളി പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കണ്ണൂർ സ്വദേശി നാരായണൻ എന്ന മണി (57) റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനാണ്. 33 വർഷമായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച

gulf, saudi

തണലൊരുക്കിയ മണ്ണിൽ മധുരപ്പായസം; സൗദിക്ക് ഐക്യദാർഢ്യവുമായി റിയാദ് ടാക്കിസ്

റിയാദ്: പ്രവാസലോകത്തിന് തണലൊരുക്കുന്ന സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഭരണാധികാരികൾക്ക് നന്ദിയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് റിയാദ് ടാക്കിസ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലാസ് കിങ് അബ്ദുള്ള പാർക്കിന് സമീപം നടന്ന സംഗമത്തിൽ റിയാദ് ടാക്കിസ് പ്രവർത്തകരും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. കേക്ക് മുറിച്ചും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തും നടന്ന ആഘോഷങ്ങൾക്ക് വർണ്ണാഭമായ ഘോഷയാത്ര ആവേശം പകർന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ നസറുദീൻ വി.ജെ. നിർവഹിച്ചു. റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി

gulf, saudi

പൊതുബോധ നിര്‍മിതിയുടെ പുകമറകള്‍ പൊളിക്കണം; മാധ്യമ സാക്ഷരത ബദലാകണം

റിയാദ്: പൊതുബോധ നിർമിതികളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും കഴിയുന്ന തരത്തിലുള്ള മാധ്യമ സാക്ഷരത സമൂഹത്തിൽ വളർത്തിയെടുക്കുകയാണ് ബദൽ വഴിയെന്ന് കേളി സാംസ്കാരിക വിഭാഗം സംഘടിപ്പിച്ച സംവാദം. ‘പൊതുബോധ നിർമിതിയുടെ പുകമറ: മിഥ്യയും യാഥാർഥ്യവും’ എന്ന വിഷയത്തിലായിരുന്നു തുറന്ന സംവാദം. പൊതുബോധം രൂപപ്പെടുന്ന രീതികളും അത് ആരുടെ താൽപര്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മാധ്യമങ്ങളും സാമൂഹിക സംവിധാനങ്ങളും പൊതുധാരണകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സംവാദത്തിൽ വിശദമായി ചർച്ച ചെയ്തു. സമകാലിക കേരളീയ പശ്ചാത്തലത്തിൽ സമൂഹത്തിലെ ചില വിഭാഗങ്ങളെ നിരന്തരം പാർശ്വവൽക്കരിക്കുന്ന രീതികൾ പൊതുബോധ

gulf, saudi

ആർഐസിസി സമ്മേളനം ഒക്ടോ 30ന്; വി.കെ. ശ്രീകണ്ഠൻ എം.പി. പ്രചാരണോദ്ഘാടനം നിർവഹിച്ചു

റിയാദ്: ‘ഇസ്‌ലാം നിർഭയത്വവും സമാധാനവും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാമ്പെയ്ന്റെ ഭാഗമായി ആർഐസിസി ദഅവ സമ്മേളനം ഒക്ടോബർ 30 വെള്ളി സൗദി സമയം വൈകുന്നേരം റിയാദിൽ നടക്കും. സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിച്ചു. ദഅവ സമ്മേളനത്തിൽ ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, റഫീഖ് സലഫി തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേക സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രചാരണാർഥം ഏരിയ മീറ്റുകൾ, വനിതാ സംഗമം, മജ്‌ലിസുൽ

gulf, saudi

മേളപ്പെരുക്കവും മാവേലി വരവും; റിയാദിൽ ഒരുമയുടെ പൊന്നോണം

റിയാദ്: ഓണത്തിന്റെ ഗൃഹാതുരതയും തനത് സാംസ്കാരിക പാരമ്പര്യവും പ്രവാസി കൂട്ടായ്മയും ഒരേ വേദിയിൽ അണിനിരത്തി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുമ 2026’ ശ്രദ്ധേയമായി. മാർക്ക് ആന്റ് സേവ് ഫ്ലമിംഗോ മാളിൽ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് പങ്കെടുത്തത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എതിരേറ്റതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഗാനമേള, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ്, നൃത്താവിഷ്കാരങ്ങൾ എന്നിവ വേദിക്ക് പൂർണമായും കേരളീയ ഉത്സവഛായ പകർന്നു. സാംസ്കാരിക സമ്മേളനം

Scroll to Top