Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf, saudi

വിലക്കിഴിവ് മാമാങ്കം: സിറ്റി ഫ്ലവറില്‍ ‘ഫോര്‍ മെഗാ ഡേയ്‌സ്’ ഒക്ടോബര്‍ 3 വരെ

റിയാദ്: സൗദി അറേബ്യയിലെ റീട്ടെയില്‍ വിപണിയില്‍ വിലക്കിഴിവിന്റെ ചരിത്രം കുറിക്കാന്‍ സിറ്റി ഫഌവറിന്റെ ‘ഫോര്‍ മെഗാ ഡേയ്‌സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എത്തുന്നു. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ നാല് ദിവസങ്ങളിലാണ് മേള. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവമായി ‘ഫോര്‍ മെഗാ ഡേയ്‌സ്’ ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാറും. ഉപഭോക്താക്കള്‍ക്കായി വന്‍ കിഴിവുകളാണ് സിറ്റി ഫ്ലവര്‍ വാഗ്ദാനം ചെയ്യുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന

gulf, saudi

ലഹരി കടത്ത്: ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ദമ്മാം: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. കണ്ണൂര്‍ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയില്‍ വളപ്പിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒമാനില്‍നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് അതിര്‍ത്തി കടന്നെത്തിയ അബൂട്ടിയുടെ ലാന്‍ഡ് ക്രൂയിസര്‍ കാറില്‍നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്നത് പാഴ്‌സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ നല്‍കിയതാണെന്നും

gulf, saudi

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ പഠനം ഇന്ന് പുനരാരംഭിക്കും

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 28 തിങ്കളാഴ്ച പുനരാരംഭിക്കും. നേരുത്തെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഒക്‌ടോബര്‍ 1 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്നു. പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ മൈമൂന അബ്ബാസ് സര്‍ക്കുലറില്‍ അറിയിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്നു മുതല്‍ പതിവുപോലെ നേരിട്ടുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കും. രക്ഷിതാക്കളും വിദ്യാര്‍ഥികളും മാറ്റം ശ്രദ്ധിക്കണമെന്നും സ്‌കൂളിലെത്തുന്നതിനായുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അറിയിച്ചു.

gulf, saudi

‘ചിന്ത, സംവാദം, സംസ്‌കാരം, മതേതരത്വം’; കാരശ്ശേരിയുടെ പ്രഭാഷണം ഇന്ന് റിയാദില്‍

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരി ഇന്ന് (27-09-2026) റിയാദില്‍ പ്രവാസി സമൂഹവുമായി സംവദിക്കും. ‘ചിന്ത, സംവാദം, സംസ്‌കാരം, മതേതരത്വം’ എന്ന വിഷയത്തില്‍ വൈകീട്ട് 8.00ന് അല്‍മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എംഎന്‍ കാരശ്ശേരിയെ റിഫ പ്രതിനിധികളായ റോയ് വര്‍ഗീസ്, ഹരിദാസ് പറപ്പൂല്‍, നിബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന്

gulf, saudi

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍; പരീക്ഷകള്‍ മാറ്റി

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ അഞ്ച് ദിവസം ഓണ്‍ലൈനില്‍ നടക്കും. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സെപ്റ്റംബര്‍ 27 ഞായര്‍ മുതല്‍ ഒക്ടോബര്‍ 1 വ്യാഴം വരെ ഓണ്‍ലൈനില്‍ ആയിരിക്കുമെന്ന് പ്രിന്‍സിപ്പാല്‍ മൈമൂന അബ്ബാസ് അറിയിച്ചു. ടൈംടേബിള്‍, അനുബന്ധ നിര്‍ദേശങ്ങള്‍ എന്നിവ ക്ലാസ് അധ്യാപകര്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അറിയിക്കും. അതേസമയം, ഈ ആഴ്ച നടത്താനിരുന്ന യൂണിറ്റ് ടെസ്റ്റുകളും പിടി ടെസ്റ്റുകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട്

gulf, saudi

സൗദി ദേശീയദിനം: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ്

റിയാദ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ മിലിറ്ററി മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ രക്തം ദാനം ചെയ്തു. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സേവനങ്ങളിലൊന്നായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും

gulf, saudi

അലംഭാവം അരുത്, ആരോഗ്യം മറക്കരുത്: സ്റ്റാര്‍ ഹെല്‍ത്ത്-കെഎംസിസി മെഡിക്കല്‍ ക്യാമ്പ്

റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് കെഎംസിസി ഹറാജ് ഏരിയാ കമ്മിറ്റിയും മന്‍സൂറയിലെ സ്റ്റാര്‍ ഹെല്‍ത്ത് മെഡിക്കല്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം സ്വന്തം ആരോഗ്യ കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയും അലംഭാവവും ആശങ്കാജനകമാണെന്നും, ചെറുപ്പക്കാരടക്കമുള്ള പല പ്രവാസികളുടെയും അകാല മരണത്തിന് ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹറാജ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് റാഫി പയ്യാനക്കല്‍

gulf, saudi

സഫാ മക്ക പോളിക്ലിനിക്കില്‍ സൗദി ദേശീയദിനാഘോഷം

റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനം റിയാദ് സഫാ മക്ക പോളിക്ലിനിക്ക് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 12ന് ആരംഭിച്ച ചടങ്ങ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി ഉദ്ഘാടനം ചെയ്തു. വിര്‍ച്വല്‍ സംവിധാനത്തിലൂടെ ചടങ്ങില്‍ സംസാരിച്ച ചെയര്‍മാന്‍ ഡോ. മുഹമ്മദ് അല്‍ റബീഅ്, രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും പുരോഗതിയെയും അനുസ്മരിച്ചു. സൗദി അറേബ്യയുടെ സമഗ്രമായ വളര്‍ച്ചയും മഹത്തായ സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിന്റെ വികസന കുതിപ്പില്‍ നിഷ്‌കര്‍ഷയോടെ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സഫാ മക്ക കുടുംബത്തിന്

gulf, saudi

ന്യൂസ് റൂമുകളില്‍ പൊലീസ് കടന്നുകയറ്റം: ജനാധിപത്യം ഭീഷണിയിലെന്ന് കേളി

റിയാദ്: അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട കാലത്തെ ജനാധിപത്യവിരുദ്ധമായ സാഹചര്യങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ-മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്‌കാരിക വേദി. അഴീക്കോടന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് വിമര്‍ശനം. 1972 സെപ്റ്റംബര്‍ 23നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടത്. ഭരണാധികാരികള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ അംഗീകാര കാര്‍ഡുകള്‍ നീക്കം ചെയ്യുക, ന്യൂസ് റൂമുകളില്‍ പരിശോധന

gulf, saudi

ഇടതു സര്‍ക്കാര്‍ വികസനം വെട്ടി നിരത്തി; പിണറായിക്ക് ഈഡി ഭയം: വി.കെ. ശ്രീകണ്ഠന്‍ എംപി

റിയാദ്: സിപിഎമ്മിന്റെ വിശാല സെക്രട്ടറിയേറ്റ് ചേര്‍ന്നത് ജനക്ഷേമം ചര്‍ച്ച ചെയ്യാനല്ലെന്നും പാര്‍ട്ടിയിലെ തമ്മിലടി തീര്‍ക്കാനാണെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി. ഇഡിയെ പേടിച്ച് വിറയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ ഒഐസിസിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 10 വര്‍ഷത്തെ ദുര്‍ഭരണം കേരളത്തിന്റെ വികസനത്തെ പിന്നോട്ടു നയിച്ചു. ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയാണ് ഇടതിന് ഉണ്ടായത്. എന്നിട്ടും ഇതുവരെ

gulf, saudi

ബെസ്റ്റ്‌വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: സൗദിയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബെസ്റ്റ്‌വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ മസീഫ് ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍റയാന്‍ ക്ലിനിക്ക് ചെയര്‍മാന്‍ മുഷ്താഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ബോധവത്ക്കരണം അനിവാര്യമാണെന്ന് ബെസ്റ്റ്‌വേ െ്രെഡവേഴ്‌സ് കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് പൂളക്കാടി ഓര്‍മിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണന്‍ കോട്ടയം സ്വാഗതവും ഷാനവാസ് വെമ്പള്ളി നന്ദിയും പറഞ്ഞു. ഫൗണ്ടര്‍ മെമ്പര്‍ ഹസന്‍

gulf, saudi

രക്തം നല്‍കി സ്‌നേഹാദരം സമര്‍പ്പിച്ച്‌ റിയാദ് കെ.എം.സി.സി

റിയാദ്: സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കാളികളായി. നാഷണല്‍ കെ.എം.സി.സി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ശുമേസി ജനറല്‍ ആശുപത്രിയിലെ രക്തബാങ്കില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയായിരുന്നു ക്യാമ്പ്. രക്തബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം സവാബിയും കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫയും ചേര്‍ന്ന് കേക്ക് മുറിച്ചു ആഹഌദം പങ്കുവച്ചു. തൊഴിലിനായി സൗദിയിലെത്തിയ മലയാളി സമൂഹം നാടിനോട് കാണിക്കുന്ന അറ്റമില്ലാത്ത സ്‌നേഹവും കൂറും അഭിനന്ദനാര്‍ഹമാണെന്ന്

gulf, saudi

റിയാദ്-തിരുവനന്തപുരം സൗദിയ സർവീസ് : ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി വി.കെ. ശ്രീകണ്ഠൻ എം.പി

റിയാദ്: റിയാദിലെത്തിയ വി.കെ. ശ്രീകണ്ഠൻ എംപി ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ അറിയിച്ചതായി കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ പറഞ്ഞു. വി.എഫ്.എസ്. സേവനങ്ങളിലെ കാലതാമസം, അവധിക്കാലങ്ങളിലെ ഉയർന്ന വിമാനനിരക്ക്, സൗദിയിൽ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. തൊഴിൽ പ്രശ്നങ്ങളിൽ പ്രവാസികൾക്ക് സമയബന്ധിതമായ സഹായം ലഭ്യമാക്കണമെന്നും റിയാദിൽനിന്ന് അകലെയുള്ള

gulf, saudi

ഹൃദയാഘാതം: റിയാദില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം ആലുവ കൊമ്പറ നോച്ചിമ സ്വദേശി തയ്യില്‍ വീട്ടില്‍ ലത്തീഫിന്റെ മകന്‍ ഷമീര്‍ (36) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന ഷമീറിനെ വൈകീട്ടോടെ റൂമിലെ സുഹൃത്തുക്കള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ റെഡ് ക്രെസന്റ് എമര്‍ജന്‍സി സംഘത്തെ വിവരമറിയിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ ലത്തീഫിന്റെയും മറിയുമ്മയുടെയും മകനാണ്.

Scroll to Top