സംഗീതം പെയ്തിറങ്ങിയ ഇശല്‍ അറേബ്യ
റിയാദ്: മലയാളി കൂട്ടായ്മ അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇശല്‍ അറേബ്യ എന്ന പേരില്‍ സംഗീത നിശയും അരങ്ങേറി. മാപ്പിളപ്പാട്ടും പഴയ സിനിമാ ഗാനങ്ങളും ആസ്വാദകര്‍ക്ക് നവ്യാനുഭവം സമ്മാനിച്ച സംഗീത വിരുന്നിന് സിനിമാ, പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരെ ആദരിച്ചു. […]














