Sauditimesonline

watches

‘ഹയ്യ കാര്‍ഡ്’ ഉടമകള്‍ക്ക് സൗദി സന്ദര്‍ശക വിസ

റിയാദ്: നവംബര്‍ 20ന് ദോഹയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാന്‍സ് ടിക്കറ്റായ ‘ഹയ്യ കാര്‍ഡ്’ ഉടമകള്‍ക്ക് സൗദി സന്ദര്‍ശക വിസ വിതരണം തുടങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണ് സൗജന്യമായി സന്ദര്‍ശന വിസ അനുവദിക്കുന്നത്. ഇ-സേവനമായി വിസ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിസ ലഭിക്കുന്നവര്‍ക്ക് നവംബര്‍ 11 മുതല്‍ സൗദിയിലെ വിമാനത്താവളത്തില്‍ ഇറങ്ങാം. 60 ദിവസം രാജ്യത്ത് താമസിക്കുന്നതിനും അനുമതി ലഭിക്കും. ഈ കാലയളവിഫ രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. സൗദിയില്‍ എത്തുന്നതിന് മുമ്പ് ഖത്തറില്‍ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ് ഫോം https://visa.mofa.gov.sa എന്ന ലിങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാം.

അതേസമയം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കരമാര്‍ഗം ഖത്തറിലേക്ക് എത്തുന്നവര്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. കരമാര്‍ഗം എത്തുന്നവരെ സ്വീകരിക്കാന്‍ സൗദി ഖത്തര്‍ അതിര്‍ത്തിയായ അബൂസംറയില്‍ കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നവംബര്‍ ഒന്നു ഡിസംബര്‍ 23 വരെയാണ് ലോകകപ്പ് ഫുട്!ബോള്‍ ആരാധകര്‍ക്ക് റോഡ് മാര്‍ഗം ഖത്തറിലേക്കുള്ള പ്രവേശനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top