
റിയാദ്: അമരംമ്പലം റിയാദ് പ്രവാസി കൂട്ടായ്മ (അമരിയ) അമരസംഗമം-2022 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിറാബ് ഓഡിറ്റോറിയത്തില്‍ വിനോദ, വിജ്ഞാന കളികളും സംഗീത വിരുന്നും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സമീര്‍ ചോലക്കലില്‍ അദ്ധ്യക്ഷത വഹിച്ചു, ലോക കേരളസഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. സലാം കിളിയത്ത് . കെ ടി ബഷീര്‍. മുജീബ്. അമാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി മുല്ലപ്പള്ളി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജംഷി നെടുങ്ങാടന്‍ സ്വാഗതവും ഷാജി തട്ടിയേക്കല്‍ നന്ദിയും പറഞ്ഞു.
സംഗീതവിരുന്നിന് കസവുതട്ടം ഫെയിം കുഞ്ഞിമുഹമ്മദ് നേതൃത്വം നല്‍കി.

ജിഷാര്‍ബാബു കല്‍ച്ചിറ, സഅദ് പൂക്കോട്ടുംപാടം, റഷീദ് കോളമ്പന്‍, ഷൈജു പായമ്പാടം, സിറാജ് സിറ്റിലൈറ്റ്, മുജീബ് ഗെയ്റ്റ്, ഷാജി പാറോത്തോടിക, ഷാനി കിളിയത്ത്, ബനൂജ് പുലത്ത്, ജാസിര്‍ നെടുങ്ങാടന്‍, ഫൈസല്‍ കരുവാന്‍തൊടി, ഷിബില്‍ സിപി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
