റിയാദ്: സൗദിയിലെ പൈതൃക നഗരമായ ദിരിയയില്‍ ഫ്രാന്‍സിലെ ചാംസ് എലിസീസ് മാതൃകയില്‍ വിശാലമായ പ്രവേശന പാത നിര്‍മിക്കുന്നു. സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് ദിരിയ ഗ്രേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ഫ്രാന്‍സിലെ ലോകപ്രശസ്ത ചാംസ് എലിസീസിന്റെ മാതൃകയില്‍ സൗദിയുടെ പൈതൃകം വിളംബരം ചെയ്യുന്ന വിശാല പ്രവേശന പാതയാണ് വിഭാവന ചെയ്യുന്നതെന്ന് ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറി ഇന്‍സെറില്ലോ പറഞ്ഞു.
റിയാദിലെ നഗരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ദിരിയയുടെ സാംസ്‌കാരിക പൈതൃകം കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമാണ് പദ്ധതി.
ചാംസ് എലിസീസിനെ ഇഷ്ടപ്പെടാത്തവരില്ല. ഫ്രഞ്ചുകാര്‍ക്ക് അഭിമാനം നല്‍കുന്ന ചാംസ്എലിസീസിന്റെ ദിരിയ പതിപ്പില്‍ അറബ് നാഗരികതയുടെ സംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തും. പ്രവേശന പാതയില്‍ ആര്‍ട്ട് മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, ഓപ്പറ ഹൗസ്, മസ്ജിദുകള്‍ എന്നിവ ഉണ്ടാകുമെന്നും ഇന്‍സറില്ലോ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.