റിയാദ്: സൗദിയില്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്ക് വിമാന യാത്രക്കും നിരക്കിളവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഭിന്നിശേഷിയുളളവര്‍ക്ക് നിരക്കിളവ് ലഭ്യമാക്കുന്നതിന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം തസ്ഹീലാത്ത് എന്ന പേരില്‍ പ്രത്യേകം കാര്‍ഡ് അനുവദിക്കും. ഇതിന്റെ വിതരണോദ്ഘാടനം സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിള്‍സ് വിത്ത് ഡിസ്എബിലിറ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫെര്‍മേഷന്‍ തുടങ്ങിയ എജന്‍സി മേധാവികളുടെ സാന്നിധ്യത്തില്‍ നടന്നു.
ടിക്കറ്റ് നിരക്കിളവിന് പുറമെ ട്രാഫിക് പാര്‍ക്കിംഗ്, ആശുപത്രികളില്‍ മുന്‍ഗണന എന്നിവയും തസ്ഹീലാത്ത് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അംഗ പരിമിതര്‍, ഓട്ടിസം തുടങ്ങിയ വെല്ലുവിളി നേരിടുന്നവര്‍ക്കുളള ആനുകൂല്യങ്ങള്‍ക്ക് വിവിധ കാര്‍ഡുകളാണ് വിതരണം ചെയ്തിരുന്നത്. തസ്ഹീലാത്ത് ഉപയോഗിച്ച് വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഒരു കാര്‍ഡില്‍ നിറവേറ്റാന്‍ കഴിയും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ആനുകൂല്യം ലഭ്യമാകും. മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തസ്ഹീലാത്ത് കാര്‍ഡ് നേടാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.