റിയാദ്: സൗദില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ കടല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായ് ‘ശൂറ’ പാലം ആണ് തുറന്നത്. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് പാലം. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ദ്വീപിലെ 11 റിസോര്‍ട്ടുകളുടെയും അവിടെയുള്ള താമസ കേന്ദ്രങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പാലം സഹായിക്കും. 3.3 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിനുളളത്. ഇവിടെ വിവിധതരം സസ്യജാലങ്ങളും മനോഹരവുമായ ഭൂപ്രകൃതിയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
പാലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. കടലിനോട് ചേര്‍ന്ന് നടന്നുപോകാന്‍ പറ്റുന്ന കാല്‍നട പാതയും ഇതിലുണ്ട്. 2017 ജൂലൈ 31 നാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെങ്കടല്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങള്‍ക്കിടയിലുള്ള 90 ലധികം പ്രകൃതിദത്ത ദ്വീപുകള്‍ ഉള്‍പ്പെടുന്ന 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ചെങ്കടല്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.