Sauditimesonline

suicide
പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

സൗദിയുടെ ‘ഖിദ്ദിയ’ സിഡ്‌നി വേള്‍ഡിനും മേലെ

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ വിനോദ നഗരം ഡിസ്‌നി വേള്‍ഡ് മാതൃകയില്‍ ലോകത്തെ മികച്ച വിനോദ കേന്ദ്രമായി മാറുമെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഗ്രെഗ് വൈറ്റ് സെയ്റ്റ്. 380 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്.

പദ്ധതിയില്‍ ഡിസ്‌നിലാന്‍ഡ് വേള്‍ഡും ഉദ്യാനവും ഉള്‍പ്പെടും. ലോകത്ത് ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ സൗകര്യങ്ങളും വിനോദ പരിപാടികളും ഉള്‍ക്കൊളളുന്ന ഉദ്യാനമാണ് ലക്ഷ്യം. 2024ലെ ഏഷ്യന്‍ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോള്‍ഫ്, വാട്ടര്‍ സ്‌പോര്‍ട്‌സ് ഏരിയകളും കറോട്ട മത്സര പാതയും ഖിദ്ദിയയില്‍ വിഭാവന ചെയ്തിട്ടുണ്ട്. 2019ല്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top