ദുബായ്: കെഎംസിസി പ്രസിഡന്റിനെതിനെതിരെ മാതൃസംഘടനയുടെ അച്ചടക്ക നടപടി. വിഭാഗീയതയെ തുടര്‍ന്നാണ് മുസ്!ലിം ലീഗിന്റെ പോഷക ഘടകമായ കെഎംസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇബ്രാഹിം എളേറ്റിലിനെ സസ്‌പെന്‍!ഡ് ചെയ്തു. മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുളള പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു
ഏളേറ്റിലിനെ മാറ്റി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സഹോദരന്‍ പി കെ അന്‍വര്‍ നഹയെ പ്രസിഡന്റാക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം.
സാദിഖലി തങ്ങള്‍ കഴിഞ്ഞ മാസം ദുബൈയിലെത്തിയപ്പോള്‍ ഇഹ്രാഹിം എളേറ്റിലിനെ അവഗണിച്ചത് തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇതോടെ എളേറ്റ് അനുകൂലികളായ നേതാക്കളെ താക്കീത് ചെയ്തിരുന്നു. അതേസമയം, എളേറ്റിലിനെതിരായ നടപടി ദുബൈ കെഎംസിസിയിലെ ഭിന്നത കൂടുതല്‍ രൂക്ഷമാക്കും. പ്രതിഷേധ സ്വരവും ഉയര്‍ന്നിട്ടുണ്ട്. സംഘടനയുടെ മുഖ്യ സാമ്പത്തിക ശ്രോതസ്സുകളില്‍ ഒന്നായ കെഎംസിസി പ്രസിഡന്റിനെതിരെയുളള നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാന്‍ കരുതലോടെയാം് നേതൃത്വത്തിന്റെ ഇടപെടല്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.