Sauditimesonline

saudia airlines
മലബാറിന് ആശ്വാസം: ജിദ്ദ-കോഴിക്കോട് റൂട്ടില്‍ 'സൗദിയ' വീണ്ടും

‘കേളി ദിനം’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷം ‘കേളി ദിനം 2023’ന്റെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

2001ല്‍ രൂപീകരിച്ച കേളി കലാസാംസ്‌കാരിക വേദി 2023 ജനുവരിയില്‍ 22 വര്‍ഷം തികയും. പ്രവാസികള്‍ക്ക് താങ്ങും തണലുമായ കേളി, കലാ, കായിക, സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ റിയാദിലെ നിറ സാന്നിദ്ധ്യമാണ്. എല്ലാ വര്‍ഷവും ആദ്യ വെള്ളിയാഴ്ച വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ഏകദിന ആഘോഷ പരിപാടിയായാണ് കേളി ദിനത്തിന്റെ ഭാഗമായി ഒരുക്കുന്നത്.

സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അനിരുദ്ധന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

2023 ജനുവരി 6ന് വാര്‍ഷികാഘോഷം അരങ്ങേറും. പൂരക്കളി, ചവിട്ട് നാടകം തുടങ്ങി നിരവധി കലാരൂപങ്ങള്‍ ആദ്യമായി റിയാദ് പ്രവാസി സമൂഹത്തിന് കാഴ്ച വെച്ച കേളി കൂടുതല്‍ മികവോടെ പരിപാടി നടത്താനുളള ഒരുക്കത്തിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top