റിയാദ്: റിക്രൂട്ട്‌മെന്റ് നിയമം ലംഘിച്ച ഏഴ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം. എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതെന്ന് മന്ത്രാലയം തീരുമാനിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പരിശോധന നടന്നത്. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സ്ഥാപനങ്ങളുടെ വിശ്വാസ്യത സുപ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയിലെ ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കും.
തൊഴിലുടമ-തൊഴിലാളി കരാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. പരാതികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇരു കക്ഷികള്‍ക്കും അവസരം നല്‍കും. രണ്ട് വര്‍ഷത്തിനിടെ ചട്ടങ്ങള്‍ ലംഘിച്ച 400ലധികം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രാലയം വക്താവ് സഅദ് അല്‍ഹമ്മാദ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.