Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

റിയാദ് കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം

റിയാദ്: കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഗമം റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സലീം വാഫി റമദാന്‍ സന്ദേശം നല്‍കി.

പവിത്രമായ റമദാനില്‍ വ്രതം അനുഷ്ഠിക്കുക വഴി ആത്മസംസ്‌ക്കാരണമാണ് വിശ്വാസി ലക്ഷ്യമാക്കേണ്ടത്. മനസ്സിനെ ശുദ്ധീകരിക്കണം. ദൈവപ്രീതി കരഗതമാക്കണം. അതുകൊണ്ടുതന്നെ വ്രതനുഷ്ഠാനം വലിയൊരു അനുഗ്രഹമാണ്. നോമ്പെടുക്കുക വഴി ജീവിതത്തെ ചിട്ടപ്പെടുത്തുവാനും അമിതാഗ്രഹങ്ങളെ നിയന്ത്രിക്കുവാനും വിശ്വസിക്കു കഴിയണമെന്നും സലിം വാഫി പറഞ്ഞു.

കെ എം സി സി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, വനിതാ കെ എം സി സി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ്, ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം.സി.സി. ആക്റ്റിങ് സെക്രട്ടറി ജലീല്‍ തിരൂര്‍ സലീം വാഫിക്കു ഉപഹാരം സമ്മാനിച്ചു. വനിതാ ഭാരവാഹികളായ സൗദ മുഹമ്മദ്, ഷിംന മജീദ്, ത്വാഹിറ മാമുക്കോയ, മഷൂദ ബീഗം, ഹസ്ബിന നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജസീല മൂസ്സ സ്വാഗതവും ട്രഷറര്‍ നുസൈബ മാമു നന്ദിയും പറഞ്ഞു.

സൗദി കെ എം സി സി ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.മുഹമ്മദ്, ഉസ്മാനാലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീന്‍ കുട്ടി, മുജീബ് ഉപ്പട, അഡ്വ. അനീര്‍ ബാബു, മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, വി.ജെ നസ്‌റുദീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷഫീഖ് കിനാലൂര്‍, മുജീബ് ചങ്ങരംകുളം, കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അക്ബര്‍ വേങ്ങാട്ട്, സത്താര്‍ താമരത്ത്, മാമുക്കോയ തറമ്മല്‍, ഷംസു പെരുമ്പട്ട, നാസര്‍ മാങ്കാവ്, ശിഹാബ് പള്ളിക്കര, ബാവ താനൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top