
ദമ്മാം: പ്രവാസി ഗായിക കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരം ‘ആംബിവലന്‍സ്’ ജൂണ്‍ 18ന് ദമ്മാമില്‍ പ്രകാശനം ചെയ്യും. സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30നാണാണ് പ്രകാശനം. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പ്രകാശനം നിര്‍വഹിക്കും.

കവിതകളിലൂടെ സാഹിത്യത്തിലും അതിനായി വരച്ച ചിത്രങ്ങളിലൂടെ ചിത്രരചനയിലും സര്‍ഗ പ്രതിഭ അടയാളപ്പെടുത്തുകയാണ് ഗാനാലാപനത്തിലൂടെ പ്രവാസി മലയാളികളുടെ പ്രിയങ്കരിയായ കല്യാണി. ജീവിതാനുഭവങ്ങള്‍, മനുഷ്യബന്ധങ്ങള്‍, ആത്മസംഘര്‍ഷങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയാണ് കവിതകളുടെ പ്രമേയം. കോഴിക്കോട് ഡെസ്റ്റിനി ബുക്‌സാണ് പ്രസാധകര്‍.
കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സംഗീതവും സാഹിത്യവും സമ്മേളിക്കുന്ന സായാഹ്നം വേറിട്ട അനുഭവമായിരിക്കുമെന്ന് സൗദി മലയാളി സമാജം ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






