
കോഴിക്കോട്:സബീന എം സാലിയുടെ ‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും ഗാനരചയിതവുമായ പി.കെ.ഗോപി പ്രകാശനം നിര്‍വഹിച്ചു. ആദ്യ പ്രതി അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഏറ്റുവാങ്ങി. നജീബ് മൂടാടി പുസ്തക പരിചയം നടത്തി.പി.സി.ഹരീഷ് അധ്യക്ഷത വഹിച്ചു. വിശ്വന്‍ തിരൂര്‍, വിത്സന്‍ സാമുവല്‍, വെള്ളിയോടന്‍ , സംഗീത ജസ്റ്റിന്‍, ബീന എം സാലി എന്നിവര്‍ പ്രസംഗിച്ചു.റിയാദിലേയും കേരളത്തിലേയും കലാകാരന്മാര്‍ അണിനിരന്ന ഇന്‍ഡോ അറബ് ആര്‍ട് ഫെസ്റ്റിവലും അരങ്ങേറി. നൃത്ത നൃത്യങ്ങള്‍, കഥാ പ്രസംഗം, ഗാനമേള, നാടകം എന്നിവ അവതരിപ്പിച്ചു. ഇന്‍ഡോ അറബ് കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. സുരേന്ദ്രന്‍ കോഴിക്കോട് സ്വാഗതവും മാത്തുക്കുട്ടി പള്ളിപ്പാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.