Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

മൂന്ന് പാലസ്തീൻ കവിതകൾ

വിവർത്തനം : ഷിംന സീനത്ത്

ഉള്ളിലെരിയുന്ന തകർച്ചയെ
ഞാൻ കണക്കിലെടുക്കുന്നേയില്ല .
പക്ഷെ,
കാലക്രമേണ ഞാനൊരു
പൊട്ടിയ സെൽഫോൺ സ്‌ക്രീൻ പോലെയായി. ‌
തടഞ്ഞുനിർത്താൻ പറ്റാത്ത തരത്തിൽ,
ഒരദൃശ്യകരം
അതിൽ ദുരന്തദൃശ്യങ്ങൾ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

രചന : ഹുസാം മൗറൂഫ്

നക്ഷത്രങ്ങളില്ലാത്ത രാത്രിയിൽ
അസ്വസ്ഥത പുതച്ചു കിടന്ന
ആ താരരഹിത രാത്രി.
ഭൂമി കുലുങ്ങി ഞാൻ മെത്തയിൽ നിന്നെടുത്തെറിയപ്പെട്ടു.
ജനാലയിലൂടെ പുറത്തേക്ക് നോക്കി.
അയല്പക്കത്തെ വീട് അവിടെയില്ല.
അതൊരു പഴയ പരവതാനി പോലെ ,മിസൈലുകളാൽ ചവിട്ടിമെതിക്കപ്പെട്ടിരുന്നു.
അറ്റുപോയ പാദങ്ങളിൽ നിന്ന് കൊഴുത്ത ചെരിപ്പുകൾ പറക്കുന്നു.
എൻ്റെ അയൽക്കാർക്ക് ഇപ്പോഴും ആ ചെറിയ ടിവി ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു,
പഴയ പെയിൻ്റിംഗ് ഇപ്പോഴും അവരുടെ ചുമരിൽ തൂക്കിയിട്ടുണ്ടെന്ന്,
അവരുടെ പൂച്ചയ്ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നെന്നും.
രചന : മൊസാബ് അബു തൊഹ

ജീവിതം

എന്റെ വാരിയെല്ലുകളിൽ ശേഷിക്കുന്നത് കത്തികൾ ഭക്ഷിച്ചേക്കാം
കല്ലുകളിൽ ബാക്കിയാകുന്നത് യന്ത്രങ്ങൾ തരിപ്പണമാക്കിയേക്കാം

പക്ഷെ നമുക്ക് വേണ്ടി
പുനർ സൃഷ്ടിച്ചുകൊണ്ട്
ജീവിതം, അത് വരിക തന്നെയാണ് …
അതാണ് അതിന്റെ രീതി.
രചന : സലീം അൽ നഫാർ

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top