കവിത | ഷബ്‌ന

എപ്പോഴോ ആ കരം
കാണാതായപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി
ശൂന്യത മാത്രം…
അബോധം ബോധത്തിലേയ്ക്ക് കാഴ്ചയൊരുക്കുമ്പോള്‍
മനസ്സും ബുദ്ധിയും
ഇരു ധ്രുവങ്ങളില്‍ നേര്‍ക്കുനേരായി
സ്‌നേഹ സമുദ്രത്തില്‍
മുങ്ങി മരിക്കുന്ന
ആത്മാവല്ലേ ഞാന്‍,
നിന്റെ ആഴങ്ങളിലേക്ക് അലിവിന്റെ പാലാഴി
എന്നെ വലയ്ക്കുന്നു…

എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ തിളങ്ങിടും
തീജ്വാല
നിന്നോടുള്ള അടങ്ങാത്ത
അഭിനിവേശമായിരുന്നുവോ!!!
തീയില്‍ എരിഞ്ഞടങ്ങിടും
ഈയാമ്പാറ്റയല്ല ഞാന്‍
നിന്റെ കൃപയിലേക്ക്
വീണ് സമാധിയാകാന്‍
ഹൃദയം നിനക്കായി
ഹൃദ്യമായ് വിളിക്കുന്നു…
എപ്പോളും ഞാന്‍ നുകര്‍ന്നിരുന്ന
നിന്‍ കാരുണ്യവും,
ഏത് ഹാലിലുമെന്നില്‍ വര്‍ഷിച്ച അനുകമ്പയും
വിസ്മൃതിയുടെ
ആഴങ്ങളില്‍ മുങ്ങിപ്പോയതെന്തേ?
ഒക്കെയും നുകര്‍ന്ന്
ഉന്മത്തനായിരുന്നു ഞാന്‍…
തിരിച്ചറിവിന്റെ താക്കോല്‍
എന്നെ ഉയര്‍ത്തി,
നിന്‍ സ്‌നേഹജ്ജ്വാലയില്‍
എന്റെ ആത്മാവ് നവീകരിക്കപ്പെട്ടു…
നിന്റെ ആലിംഗനത്തില്‍
കണ്ടെത്തിയ എന്നെ
കടലിലലിയും പുഴപോല്‍
നിന്നിലേക്ക് ഒഴുക്കിടുന്നു
അവിടെ ഞാന്‍ കീഴടങ്ങുന്നു
ജ്വലിക്കുന്ന ജ്വാലപോലെ,
എന്‍ ഹൃദയം
നിനക്കായി തുടിക്കുന്നു,
നിന്റെ ഓരോ വാക്കിന്റെയും
സുഗന്ധം നുകര്‍ന്നിടുന്നു,
നിന്‍ സ്‌നേഹ സമുദ്രത്തില്‍
ഞാനാ യഥാര്‍ത്ഥ വെളിച്ചം കണ്ടെത്തുന്നു..
ആ പരമ സത്യത്തില്‍ അലിഞ്ഞിടുന്നു
യാ റഹീം യാ കരീം

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





