Sauditimesonline

FB NASER MADANI
വിയര്‍പ്പിന്റെ വില മറക്കാതെ ബക്കര്‍; പഴയ കടം വീട്ടാന്‍ പരസ്യവുമായി പ്രവാസി

തായിഫ്: വേനല്‍ക്കാല റിസോര്‍ട്ടുകളുടെ വധു

തായിഫ്: സൗദി അറേബ്യയില്‍ വേനല്‍ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം. ‘വേനല്‍ക്കാല റിസോര്‍ട്ടുകളുടെ വധു’ എന്നാണ് തായിഫ് അറിയപ്പെടുന്നത്. ശീതകാലാവസ്ഥയാണ് സന്ദര്‍ശകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.

വര്‍ഷം മുഴുവന്‍ മിതശീത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് തായിഫ്. സുഖവും ഉന്മേഷവും പകരുന്ന അന്തരീക്ഷമാണ് തായിഫിലേയ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കേബിള്‍ കാറും ട്രക്കിംഗിഗും മലകയറ്റവും ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്ക് ഹരം പകരുന്ന നിരവധി സംവിധാനങ്ങള്‍ പ്രകൃതി രമണീയമായ അല്‍ ഹദ താഴ്‌വരയില്‍ ഒരുക്കിയിട്ടുണ്ട്. അല്‍ ഷഫ വെള്ളച്ചാട്ടമാണ് മറ്റൊരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം.

സറവത് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷഫയില്‍ മൂടല്‍മഞ്ഞും തഴച്ചു വളരുന്ന വിവിധ ഫലവര്‍ഗങ്ങളുടെ സുഗന്ധവും അതിശയ കാഴ്ചകളാണ്. തിഹാമ സമതലങ്ങളുടെ ഫലഭൂയിഷ്ഠമായ താഴ്‌വരകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും.

റോസ് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനും ഫലവര്‍ഗങ്ങളും പച്ചക്കറികളും തോട്ടങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാനും തായിഫിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം സൂഖ് ഒകാസ് ഫെസ്റ്റ്, ക്രൗണ്‍ പ്രിന്‍സ് ക്യാമല്‍ ഫെസ്റ്റ് എന്നിവയ്ക്കു തായിഫ് വേദിയാകും. ഇതേടെ ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കു പുറമെ രാജ്യാന്തര സഞ്ചാരികളെയും സ്വീകരിക്കാനുളള ഒരുക്കത്തിലാണ് തായിഫ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top