Sauditimesonline

CARGO PHOTO
വ്യാജ ഏജന്റുമാരുടെ തട്ടിപ്പ്; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

കേളി ബത്ഹ ഏരിയാ സമ്മേളനം ആഗസ്ത് 15ന്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിടന്റ മുന്നോടിയായി ബത്ഹ ഏരിയാ സമ്മേളനം ആഗസ്ത് 15ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന ഏരിയ സമ്മേളനം വിജയിപ്പിക്കുനതിന് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.

ഫക്രുദീന്‍ (കണ്‍വീനര്‍), അരുണ്‍ (ജോ. കണ്‍വീനര്‍), അനില്‍ അറക്കല്‍ (ചെയര്‍മാന്‍), മന്‍സൂര്‍ അലി (വൈസ് ചെയര്‍മാന്‍), മുജീബ് റഹ്മാന്‍ (സാമ്പത്തിക കമ്മറ്റി കണ്‍വീനര്‍), സിജിന്‍ കൂവള്ളൂര്‍ (പബ്ലിസിറ്റി കണ്‍വീനര്‍), ഹുസൈന്‍ പി എ (ഗതാഗത കമ്മറ്റി കണ്‍വീനര്‍), രാജേഷ് കാടപ്പടി , ധനേഷ് (സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍), സുധീഷ് തറോല്‍, രാജേഷ് ചാലിയാര്‍ (സ്‌റ്റേഷനറി) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍.

ഏരിയയിലെ ആറ് യൂണിറ്റ് സമ്മേളനങ്ങളും പൂര്‍ത്തിയാക്കി പുതിയ നേതൃത്വം നിലവില്‍ വന്നു. ബത്ഹ സെന്റര്‍ യൂണിറ്റ് ഭാരവാകളായി അബ്ദുള്‍ റഹ്മാന്‍ താനൂര്‍, സൗബീഷ്, ഫൈസല്‍ അലയാന്‍ എന്നിവരെ തെഇഞ്ഞെടുത്തു. ബത്ഹ ബി യൂണിറ്റില്‍ അജിത്ഖാന്‍, ജയകുമാര്‍ പുഴക്കല്‍, മാര്‍ക്‌സ് എന്നിവരാണ് ഭാരവാഹികള്‍. ശുമേസി യൂണിറ്റില്‍ മന്‍സൂര്‍ അലി, മുജീബ്, ജ്യോതിഷ് എന്നിവരും ഷാര റെയില്‍ യൂണിറ്റില്‍ സുധീഷ് തറോല്‍, അരുണ്‍, ഷഫീഖ് ആലുക്കല്‍ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു. മര്‍ഗ്ഗബ്ബ് യൂണിറ്റില്‍ സലിം അംലാദ്, ബിജു ഉള്ളാട്ടില്‍, മുഹമ്മദ് അനസ്, അത്തീക്ക യൂണിറ്റില്‍ മനോജ്, ഷാജി കെ കെ, വിജയന്‍ പി എന്നിവര്‍ നയിക്കും.

രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയായുടെ സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍, ബത്ഹ ഏരിയാ രക്ഷാധികാരി സമിതി കണ്‍വീനര്‍ മോഹന്‍ദാസ്, മര്‍ഗ്ഗബ് രക്ഷാധികാരി ആക്ടിങ് കണ്‍വീനര്‍ അനില്‍ അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ ട്രഷറര്‍ ബിജു തായമ്പത്ത് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഫക്രുദീന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top