
റിയാദ്: കണ്ണൂര്‍ സല്‍ക്കാരത്തിന്റെ രുചിയഴകും വിവിധ ജില്ലകളിലെ വിഭവ വൈവിധ്യവും മാറ്റുരയ്ക്കാന്‍ രുചിമേള സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് മേള ഒരുക്കുന്നത്. മാര്‍ക്ക് ആന്റ് സേവ് രുചിമേള-2025 മെഗാ ഇവെന്റ് ലോഗോ പ്രകാശനം ചെയ്തു. 2025 സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പരമ്പരാഗത ഭക്ഷണങ്ങളും തനതു രുചികളും പരിചയപ്പെടുത്തുന്ന മലയാളീ വീട്ടമ്മമാരുടെ ഭക്ഷണ സ്റ്റാളുകള്‍ അണിനിരക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി പാചക മത്സരവും അരങ്ങേറും.

രുചിമേളയുടെ ഭാഗമായി വീട്ടമ്മമാര്‍ തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും. ഉത്സവ പ്രതീതി ഉണര്‍ത്തുന്ന അന്തരീക്ഷത്തില്‍ ബോഞ്ചി സര്‍ബത്ത്, ഉപ്പിലിട്ട വിഭവങ്ങള്‍ ഉള്‍കൊള്ളുന്ന തട്ട് കടകളും അരങ്ങുണര്‍ത്തും. ഓപ്പണ്‍ സ്‌റ്റേജില്‍ റിയാദിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു, മാര്‍ക്ക് ആന്റ് സേവ് മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍ മാനേജര്‍ അനീസ് കക്കാട്ടിന് ലോഗോ കൈമാറി പ്രചാരണം ഉദ്ഘാടനം ചെയ്തു. മാര്‍ക്ക് ആന്റ് സേവ് സ്‌റ്റോര്‍ ജനറല്‍ മാനേജര്‍ അഷ്‌റഫ് തലപ്പാടി, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ദുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഫൈസല്‍ ബഹ്‌സാന്‍, യഹിയ കൊടുങ്ങല്ലൂര്‍, അഷ്‌കര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, നാഷണല്‍ കമ്മിറ്റി അംഗം സക്കീര്‍ ദാനത്ത് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഘടനയെ പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ മോച്ചേരി വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി നന്ദിയും പറഞ്ഞു. സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷഫീഖ് നാറാത്ത്, അബ്ദുള്‍ ജലീല്‍ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുള്‍ മുനീര്‍ ഇരിക്കൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫുഡ് സ്റ്റാള്‍, ഉല്‍പ്പന്നങ്ങള്‍, പ്രമോഷന്‍ സ്റ്റാളുകളുടെ ബുക്കിങ്ങിന് 0530623830 എന്ന നമ്പറില്‍ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.






