
കവിത | ഷബ്‌ന
എത്ര അനന്തം?
കോടാനുകോടി നക്ഷത്രങ്ങളില്‍
നിന്നെ അറിയുവാനുള്ള
പ്രയാണം…
പ്രപഞ്ചം
മനസ്സെന്ന വിത്തില്‍
നിനക്കായ്
മണിമഞ്ചലൊരുക്കി കാത്തിരുന്നു..,
മായാകാഴ്ചകള്‍ പലതും
തിരിച്ചറിയാന്‍
വഴി വിളക്കായ് ആത്മാവില്‍
നിന്‍ പ്രണയ രാഗങ്ങള്‍
വീണമീട്ടി?
ബോധം കാഴ്ചയ്ക്ക്
വഴിയൊരുക്കുമ്പോള്‍
മനസ്സും ബുദ്ധിയും
ഇരുകരകളിലായി
വഴി മാറി നിന്നു…
എപ്പോഴോ ആ കരം
കാണാതായപ്പോള്‍
ഒന്ന് തിരിഞ്ഞ് നോക്കി
ആരുമില്ല
അപ്പോള്‍ നീ മൊഴിഞ്ഞു
ഇനി രണ്ടില്ല ഒന്ന് മാത്രം?
ഇനിയും ചുമക്കാന്‍
വയ്യ നിന്‍ വിരഹം
എന്നോതി…
നീ എന്നിലുണ്ടെന്ന
അനുഭവത്തിനുമപ്പുറം
മറ്റൊന്നും വേണ്ട
എന്നുറപ്പിച്ചു നടന്നു ഞാന്‍
ഏകനായി…
എല്ലാം നീയെന്ന പ്രണയത്തില്‍
നിറച്ചുകൊണ്ട്
നീയെന്ന നിലാഭസ്മത്തില്‍
ഒരു വട്ടം കൂടി ഒന്നാകുവാന്‍….
അതല്ലാതെ എന്തുണ്ട്
ഇനി എന്നില്‍ ബാക്കിയായ്?

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.