
റിയാദ്: കേളി സനഇയ്യ അര്‍ബഈന്‍ ഒന്‍പതാമത് എരിയ സമ്മേളനം ജൂലൈ 18 ന് നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. നാല് യൂണിറ്റ് സമ്മേള നങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സീതാറാം യെച്ചൂരി നഗറില്‍ ഏരിയാ സമ്മേളനം. 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം.

യോഗത്തില്‍ ഏരിയ സെക്രട്ടറി ജാഫര്‍ഖാന്‍ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാര്‍ കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി വിജയകുമാര്‍ സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.

ചെയര്‍മാനായി ജോര്‍ജിനേയും കണ്‍വീനറായി സൈതലവിയേയും തെരഞ്ഞെടുത്തു. കൂടാതെ രജിസ്‌ട്രേഷന്‍, ഭക്ഷണം, പര്‍ച്ചേസിംഗ് തുടങ്ങി വിവിധ ചുമതലകള്‍ പങ്കു വച്ചു കൊണ്ട് 33 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ജോര്‍ജ്, അബ്ദുള്‍ നാസര്‍, മൊയ്തീന്‍ കുട്ടി, ഷാഫി, ഏരിയ കമ്മറ്റി അംഗങ്ങളായ രാജന്‍ പി കെ, അബ്ദുള്‍ സത്താര്‍, ഹരിദാസന്‍ പി കെ,അഷറഫ് എന്നിവരെ കൂടാതെ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണന്‍ സുനില്‍കുമാര്‍, എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സൈയ്തലവി യോഗത്തിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





