Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

‘വെനീസ് റഹ്മ’ ആലപ്പുഴ കെഎംസിസി കാമ്പയിന്‍

റിയാദ്: കാരുണ്യത്തിന്റെ കരുതലിന് കരുത്തുപകരാന്‍ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വെനീസ് റഹ്മ’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കാമ്പയിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മാനസികമായും ശാരീരികമായും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വിവിധ കായിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഎംസിസി ആലപ്പുഴ ജില്ല ഫുട്‌ബോള്‍ ടീം കെഎംസിസി സൂപ്പര്‍ കപ്പില്‍ പങ്കെടുക്കും. മുസ്‌ലിം ലീഗിന്റെ ആശയങ്ങളും കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വിഷ്വല്‍ എഡിറ്റിംഗ് ക്ലാസ്, വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗ മത്സരം, മെഡിക്കല്‍ ക്യാമ്പ്, ലീഡര്‍ഷിപ്പ് ട്രൈനിംഗ് പ്രോഗ്രാം, സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങിയ കര്‍മ്മ പദ്ധതികളാണ് ‘വെനീസ് റഹ്മ’യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

ഉദ്ഘാടന പരിപാടിയില്‍ കെഎംസിസി ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ ബഷീര്‍ കോയിക്കലേത്ത്, ജില്ലാ പ്രസിഡന്റ് പികെ ഷാജി, ജന സെക്രട്ടറി സിയാദ് കായംകുളം, ട്രഷറര്‍ ഹാരിസ്, വൈസ് പ്രസിഡന്റ് ഷാഹിര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ കബീര്‍ കോട്ടപ്പുറം, മീഡിയാ കണ്‍വീനര്‍ ഫൈസല്‍, ഷാജഹാന്‍ ആലപ്പുഴ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top