Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

‘കൈസെന്‍’ സമ്മാനിച്ച ഊര്‍ജ്ജവുമായി കാസര്‍കോട് കെഎംസിസി

റിയാദ്: ‘കൈസെന്‍’ സമ്മാനിച്ച ഊര്‍ജ്ജം തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളാണെന്നും അതു തുടരുമെന്നും പ്രഖ്യാപിച്ച് റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കാമ്പയിന് പ്രൗഢ സമാപനം. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു.

‘തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍’ എന്ന ജാപ്പാനീസ് തത്വമാണ് ‘കൈസെന്‍’ വിഭാവന ചെയ്തത്. സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. 2024 നവംബര്‍ 15ന് ആരംഭിച്ച് 2025 ജൂണ്‍ 27ന് സമാപിച്ച കാമ്പയിന്‍ കാലയളവില്‍ നിരവധി പരിപാടികള്‍ നടന്നു.

കാസര്‍കോട് പ്രീമിയര്‍ ലീഗ് (ക്രിക്കറ്റ് ലീഗ്) സീസണ്‍ 2, എക്‌സിക്യൂട്ടീവ് ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, ചെര്‍ക്കളം അബ്ദുല്ല സാഹിബ് മെമ്മോറിയല്‍ സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സൂപ്പര്‍ സിംഗര്‍ കോണ്‍ടെസ്റ്റ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, ഫാമിലി മീറ്റ്, ഗ്രാന്‍ഡ് ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. കൂടാതെ, കാസര്‍കോട് ജില്ലയിലെ സി.എച്ച്. സെന്ററുകള്‍ക്കുള്ള സഹായങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നു. വെല്‍ഫെയര്‍ വിംഗ്, സ്‌പോര്‍ട്‌സ് വിംഗ്, വനിതാ വിംഗ് എന്നിവക്ക് രൂപംകൊടുക്കാനും കഴിഞ്ഞു.

ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസിയുടെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി സമ്മാനിച്ചു.
സമാപന സമ്മേളനത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, സി പി മുസ്തഫ, അഷ്‌റഫ് വേങ്ങാട്ട്, ഉസ്മാനലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, അസീസ് അടുക്ക,

ജലാല്‍ ചെങ്കള, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, റഹീം സോങ്കാല്‍, ഖാദര്‍ അണങ്ങൂര്‍, അറഫാത്ത് ശംനാട്, മഷൂദ് തളങ്കര, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, മുഷ്താഖ് മുഹമ്മദലി, മജീദ് സോങ്കാല്‍, മുഹമ്മദ് നെല്ലിക്കട്ട, ജമാല്‍ വള്‍വക്കാട്, സലാം ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളംനന്ദിയുംപറഞ്ഞു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ പള്ളം ഖിറാഅത്ത് പരായണം നിര്‍വ്വഹിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top