Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

‘തമസ്‌കൃതരുടെ സ്മാരകം’ പ്രകാശനം ജൂണ്‍ 3ന്

ദമ്മാം: സാഹിത്യ ചരിത്ര പഠനഗ്രന്ഥം ‘തമസ്‌കൃതരുടെ സ്മാരകം’ ദമ്മാമില്‍ ജൂലൈ 03 വൈകീട്ട് 8ന് പ്രകാശനം ചെയ്യും. മാലിക് മഖ്ബൂല്‍ എഡിറ്റുചെയ്ത ഗ്രന്ഥത്തിന്റെ പ്രസാധകര്‍ ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് ആണ്. മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ റോസ് ഗാര്‍ഡന്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രമുഖരുടെ സാന്നിധ്യത്താല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിളെ വിശകലനം ചെയ്യുന്ന കൃതിയാണ് ‘തമസ്‌കൃതരുടെ സ്മാരകം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനര്‍ഹമായ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചര്‍ച്ചചെയ്യുന്നത്. കലാപം കനല്‍ വിതച്ച മണ്ണ് എന്നപേരില്‍ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററി, മലബാര്‍ സമരം, 1921 ഖിലാഫത്ത് വ്യക്തിയും ദേശവും എന്നീ പുസ്തകങ്ങളും മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ തയ്യാറാക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശന സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ജന. കണ്‍വീനര്‍ ഓ.പി ഹബീബ്, അബ്ദുല്‍ മജീദ് കൊടുവള്ളി, റഹ്മാന്‍ കാരയാട്, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, അലി ഭായ് ഊരകം, എഡിറ്റര്‍ മാലിക് മഖ്ബൂല്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top