Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ഡോര്‍ ഡെലിവറിയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധം; സൗദിയില്‍ നിയമം പ്രാബല്യത്തില്‍

റിയാദ്: ഭക്ഷ്യ വിഭവങ്ങളും ഭക്ഷ്യേതര ഉത്പ്പന്നങ്ങളും ഡോര്‍ ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ ഡെലിവറി പെര്‍മിറ്റ് ഇന്നു മുതല്‍ പ്രാബല്യത്തില്‍. നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്‌ഫോം വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്. പെര്‍മിറ്റ് നേടുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് നഗരസഭാ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഇന്നു മുതല്‍ പരിശോധനയും ആരംഭിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്താനും ഹോം ഡെലിവറി രംഗത്തു സുരക്ഷ ഉറപ്പുവരുത്താനുമാണ് ശ്രമം നഗരങ്ങളില്‍ ഡെലിവറി സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. എന്നാല്‍ ഇതു വ്യസ്ഥാപിതമായും ആരോഗ്യ, സാങ്കേതിക വ്യവസ്ഥകള്‍ സുരക്ഷിതമാണെന്നു ഉറപ്പു വരുത്താനും പെര്‍മിറ്റ് സഹായിക്കും. മാത്രമല്ല. അനധികൃത വിതരണക്കാരെ നിയന്ത്രിക്കാനും കഴിയും.

ഡെലിവറി തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാണ്. ഡെലിവറി വാഹനളില്‍ സ്ഥാപനത്തിന്റെ പേര്, വ്യാപാരമുദ്ര എന്നിവ പ്രദര്‍ശിപ്പിക്കണം. വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ കേടുകൂടാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടാവണമെന്നും പെര്‍മിറ്റ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top