
റിയാദ്: സൗദിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഉപ്പും മുളകും ഉള്‍പ്പെടെ മുഴുവന്‍ ചേരുവകളും വെളിപ്പെടുത്തണം. റസ്‌റ്റോറന്റുകളും ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളും ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വെളിപ്പെടുത്തണമെന്ന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നേരത്തെ പുറപ്പെടുവിച്ചിരുന്നു.

റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങി മുഴുവന്‍ സ്ഥാപനങ്ങളും വിത്പ്പനക്കു തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വ്യക്തമാക്കണം. മെനുകളില്‍ ചേരുവകള്‍ വ്യക്തമാക്കണമെന്നും എസ്എഫ്ഡിഎ വ്യക്തമാക്കി. ഉപ്പ് കൂടുതല്‍ ഉപയോസിക്കുന്ന വിഭവങ്ങള്‍ക്ക് നേരെ സാള്‍ട്ട് ഷേക്കര്‍ ചിഹ്നം പ്രദര്‍ശിപ്പിക്കണം. പാനീയങ്ങളില്‍ കഫീന്‍ എത്രമാത്രം അടങ്ങിയിട്ടുണ്ടെന്നും രേഖപ്പെടുത്തണം. ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിട്ടുളള കലോറി, അതു ശരീരം ബേണ്‍ ചെയ്യാന്‍ എടുക്കുന്ന സമയം എന്നിവയും മെനുവില്‍ വ്യക്തമാക്കണമെന്നും എസ്എഫ്ഡിഎ വ്യക്തമാക്കി.

രാജ്യത്തെ ഭക്ഷ്യ വിതരണ രംഗത്തു കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ കരമായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ നിയമ നടപ്പിലാക്കുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.