
റിയാദ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക്ക). മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുന്‍ എംഎല്‍എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു മയക്ക് മരുന്ന് മാഫിയ വാണിജ്യാടിസ്ഥാനത്തില്‍ വലിയ ശൃംഖല സൃഷ്ട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തിലൂടെ പ്രതികരണ ശേഷി നഷ്ടപെടുന്ന പുതു തലമുറ ലഹരി മാഫിയക്ക് വളരുവാന്‍ സഹായകരമാകും. ലഹരി കുട്ടികളെയും സമൂഹത്തെയും പിടിമുറക്കുന്ന സാഹചര്യത്തില്‍ പ്രവാസി സംഘടനകളുടെ ബോധവത്കരണ ക്യാമ്പയിനുകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍ക്ക ചെയര്‍മാന്‍ റഹുമാന്‍ മുനമ്പത്ത് അദ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പറഞ്ഞു. ജോസഫ് അതിരുങ്കല്‍, ഷിഹാബ് കൊട്ടുകാട്, സലിം കളക്കര, സുധീര്‍ കുമ്മിള്‍, സുരേന്ദ്രന്‍ കൂട്ടായ്, നിബു വര്‍ഗ്ഗീസ്, ഷാജഹാന്‍ ചാവക്കാട്, ഖാന്‍ പത്തനാപുരം, സാലി, വിനോദ് കൃഷ്ണ, ഇസ്മാഇയില്‍ പയ്യോളി, മജീദ് ചെമ്മാട്,സലിം പള്ളിയില്‍, ദേവദാസ് കായംകുളം, സജീര്‍ ഖാന്‍ ചിതറ,നൗഷാദ് കോട്ടയം, നൗഷാദ് യാഖൂബ്, ഷാജഹാന്‍ മജീദ്, ജാനിസ് എന്നിവര്‍ പങ്കെടുത്തു.

‘ഇന്നത്തെ ലഹരി നാളത്തെ നാശം’ എന്നപേരില്‍ ഫോര്‍ക്ക മൂന്നുമാസമായി നടത്തി വരുന്ന കാമ്പയിനുകള്‍ ആറു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ സ്വാഗതവും ട്രെഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.