
ജുബൈല്‍: വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെയും അനുഭവത്തിന്റെയും പുതു ലോകം തുറന്ന അല്‍അസ്ഹര്‍ സമ്മര്‍ വെക്കേഷന്‍ കേമ്പിന് ഉജ്ജ്വല സമാപ്തി. മെമ്മറി സ്‌കില്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ലീഡര്‍ഷിപ്പ് സ്‌കില്‍, സഹാനുഭൂതി, മാതാപിതാക്കളോടുള്ള സ്‌നേഹം, പഠനത്തില്‍ മികവ് പുലര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കളികളിലൂടെയും കഥകളിലൂടെയും പകര്‍ന്നു നല്‍കുന്നതായിരുന്നു ക്യാമ്പ്.

ജുബൈല്‍ അല്‍ അസ്ഹര്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഘടിപിച്ച സമ്മര്‍ ക്യാമ്പിന് ലൈഫ് കോച്ചും ട്രൈനറുമായ ഇഖ്ബാല്‍ വെളിയംകോട് നേതൃത്വം നല്‍കി. മാതാപിതാക്കളോട് എങ്ങിനെ പെരുമാറണമെന്നും, സുഹൃത്തുക്കളെ എങ്ങിനെ പരിഗണിക്കണമെന്നും എങ്ങിനെയാണ് പഠിക്കേണ്ടതെന്നും കളികളിലൂടെ പഠിപ്പിക്കുന്നതായിരുന്നു ക്യാമ്പ്. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും കുട്ടികള്‍ പരിശീലിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞു കഴിവുകള്‍ അവതരിപ്പിച്ചാണ് പരിപാടി സമാപിച്ചത്.

ഐസിഎഫ് ജുബൈല്‍ റീജിണല്‍ ഡപ്യൂട്ടി പ്രസിഡന്റ് ശുകൂര്‍ മുസ്ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നഷണല്‍ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട് ആമുഖ ഭാഷണം നാത്തി. പ്രസിഡന്റ് അബദുല്‍ ജബ്ബാര്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു, ജാഫര്‍ കൊടിഞ്ഞി സ്വാഗതവും ഉനൈസ് മണ്ണാര്‍ക്കാട്നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.