
റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ജൂലൈ 4 വെള്ളി വൈകീട്ട് 5.00ന് അരങ്ങേറും. റിയാദ് മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലണ് ‘ദിശ യോഗ മീറ്റ്-2025’ എന്ന പേരില്‍ പരിപാടി. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടി. നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സൗദി അംബാസഡര്‍മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം അരറങ്ങറും. യോഗ പ്രമേയമാക്കി വിവിധ സംസ്ഥാനങ്ങളിലെ നൃത്തനൃത്ത്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.