Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കെഎംസിസി ദേശീയ ഫുട്‌ബോള്‍; ജിദ്ദയില്‍ സെമീഫൈനല്‍ ലൈന്‍ അപ്

ജിദ്ദ: കെഎംസിസി നാഷണല്‍ സോക്കറിന്റെ ജിദ്ദ തല സെമീഫൈനല്‍ ലൈന്‍ അപ് തെളിഞ്ഞു. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 7ന് നടക്കുന്ന സെമീ ഫൈനല്‍ പോരാട്ടത്തില്‍ റീം റിയല്‍ കേരള ചാംസ് മസാല സബീന്‍ എഫ്.സിയുമായി മാറ്റുരക്കും. കഴിഞ്ഞ ദിവസം ഇതേ ടീമുകള്‍ പോരാടിയപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് റീം റിയല്‍ കേരള ആധിപത്യം പുലര്‍ത്തി.

രണ്ടാം മല്‍സരത്തില്‍ എച്ച് എം ആര്‍ യാമ്പു എഫ് സി എന്‍ കംഫര്‍ട്ട് എ സി സി പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് എസിസിക്ക് ജയം. കംഫര്‍ട്ട് ട്രാവല്‍സ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌ക്കാരത്തിന് ആദ്യ മല്‍സരത്തില്‍ റീം റിയല്‍ കേരളയുടെ സെബാസ്റ്റന്‍ പോളും രണ്ടാം മല്‍സരത്തില്‍ എന്‍ കംഫര്‍ട്ട് എ സി സിയുടെ ഷിബിലിയും അര്‍ഹനായി. പുരസ്‌കാരം അസ്‌ക്കര്‍ മുണ്ടയില്‍ മുത്തു ആലത്തൂര്‍ നവാസ് തൃശൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

രണ്ടാം മല്‍സരത്തില്‍ സിഫ് ഭാരവാഹികളായ ബേബി നീലാമ്പ്ര, നിസാം മമ്പാട്, നാസര്‍ ശാന്തപ്പുരം എന്നീ ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ ഐ മന്‍ഷഹ്‌രി, മുജീബ് റീഗള്‍, കെ.എം.സി.സി നാഷണല്‍, സെന്‍ട്രല്‍, ജില്ലാ, ഏരിയ, മണ്ഡലം നേതാക്കള്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top