Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

മികച്ച വിജയം: വിദ്യാര്‍ത്ഥികളെ കോഴിക്കോടന്‍സ് ആദരിച്ചു

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. സിബിഎസ്ഇ 10, 12, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയവരെയാണ് ആദരിച്ചത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അറബ് കണ്‍സള്‍റ്റന്റ് ഹോം സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.

വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നിഷാദ് അന്‍വര്‍, റാഷിദ് കൊന്നെന്‍കാവില്‍, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി, മുജീബ് താമരശ്ശേരി, അബ്ദുല്‍ഗഫൂര്‍ ചേന്നമംഗല്ലൂര്‍, റയീസ് കൊടുവള്ളി, സജീറ ഹര്‍ഷദ്, ഷാലിമ റാഫി, മുംതാസ് ഷാജു, ഫിജിന കബീര്‍, ആയിഷ മിര്‍ഷാദ്, ഉമ്മര്‍ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, നവാസ് ഓപീസ്, സി.ടി സഫറുള്ള എന്നിവര്‍ സമ്മാനിച്ചു.

ഹസന്‍ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, മുജീബ് മൂത്താട്ട്, റംഷിദ്, മൈമൂന അബ്ബാസ് എന്നിവര്‍ സംസാരിച്ചു. ആയിഷ സംറ, ഫെമിന്‍ ഫാത്തിമ, നിംശ മറിയം, ഫാത്തിമ ഇശ, ഹാനിയ ഫൈസല്‍, ഹനിന്‍ ഫാത്തിമ, ഹസിം മുഹമ്മദ്, ആഷിഖ് റാഷിദ്, അഫ്രിന്‍ സി.ടി, ദര്‍ശീല്‍ അഹ്മദ്, ഫര്‍ഹാന്‍ അലി, നബീഹ് അബ്ദുല്‍ ലത്തീഫ്, നൈറ ഷഹ്ദാന്‍, അഫ്ഷിന്‍ വേങ്ങാട്ട്, ഫാത്തിമ ഹിബ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് റയ്യാന്‍, ഫിദാന്‍ സാജിദ്, നെഹ്‌ന സലാം, ഖദീജ നിസ, ആയിഷ ജന്ന, റഷ സലാം എന്നിവരാണ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയത്.

കോഴിക്കോടന്‍സ് സംഘടിപ്പിച്ച ‘എജ്യുസ്‌പോര്‍ട് ഫെസ്റ്റ്’ ചമ്പ്യാന്മാരായ ‘മാനാഞ്ചിറ’ ടീമിനുള്ള സ്വീകരണവും നടന്നു. കോഴിക്കോടന്‍സ് വനിതാ അംഗങ്ങള്‍ കേക്ക് മുറിച്ച് സ്വീകരണം ഉത്ഘാടനം ചെയ്തു. ഫെസ്റ്റ് ജൂറി അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സുഹാസ് ചേപ്പാലി, മുനീബ് പാഴൂര്‍ എന്നിവര്‍ വിതരണം ചെയ്തു. ജൂറിമാരായ വി. കെ. കെ. അബ്ബാസ്, കെസി ഷാജു, അനില്‍ മാവൂര്‍, കബീര്‍ നല്ലളം, മൈമൂന അബ്ബാസ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. അഡ്മിന്‍ ലീഡ് കെസി ഷാജു സ്വാഗതവും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top