ദമ്മാം: ജീവകാരുണ്യ കൂട്ടായ്മ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വനിതകളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.
കാന്‍സര്‍ രോഗികളെയും ഭവന രഹിതരെയും സഹായിക്കുന്ന സയോണ്‍ തുടര്‍ച്ചയായ 6-ാം തവണയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം സയോണ്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് സഹായം വിതരണം ചെയ്തു.
സയോണ്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, ജോയ്ന്റ്‌റ് സെക്രട്ടറി ബേസില്‍ ജേക്കബ്, ട്രഷറര്‍ ജിത്തു ജേക്കബ്, ഫാദര്‍ എല്‍ദോസ് ചിറക്കുഴിയില്‍, ജേക്കബ് തോമസ്, ലിബു തോമസ്, തോമസ് തമ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.