റിയാദ്: കേളി കലാസാംസ്‌കാരിക വേദി മാധ്യമ വിഭാഗം കണ്‍വീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വ. സുരേഷ് കൂവോട്, ജീവിത പങ്കാളിയും ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പര്‍, യൂണിറ്റ് വൈസ് പ്രഡിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 5 വര്‍ഷമായി കേളി മാധ്യമ വിഭാഗത്തില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2022ല്‍ നടന്ന കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിലാണ് മാധ്യമ വിഭാഗം കണ്‍വീനറായി തിരഞ്ഞെടുത്തത്.
സുരേഷിന്റെ പങ്കാളിയും കുടുംബവേദി മുന്‍ ട്രഷററുമായി ചുമതല വഹിച്ചിട്ടുള്ള ലീന കോടിയത്ത് ന്യൂ സനയ്യ ഏരിയ രക്ഷധികാരി സമിതി അംഗം, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. കേരള സര്‍ക്കാറിന്റെ മലയാളം മിഷന് കീഴിലെ മധുരം മലയാളം പദ്ധതിയുടെ ഭാഗമായ സാക്ഷരതാ പഠന ക്ലാസ്സുകളുടെ അധ്യാപിക കൂടിയായിരുന്നു ലീന കോടിയത്ത്.
കേളി കലാസാംസ്‌കാരിക വേദിയും കുടുംബവേദിയും സംയുക്തമായി നടത്തിയ യാത്രയയപ്പില്‍ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന സിജിന്‍ ആമുഖപ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, കുടുംബ വേദി ട്രഷറര്‍ ശ്രീഷ സുകേഷ്, ന്യൂ സനയ്യ രക്ഷധികാരി കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസര്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സുരേഷ് കൂവോടിന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറും മെമന്റോകള്‍ കൈമാറി. ലീന കോടിയത്തിന് കുടുംബവേദിക്കുവേണ്ടി സെക്രട്ടറി സീബ കൂവോടും ന്യൂ സനയ്യ രക്ഷാധികാരി സമിതിക്ക് വേണ്ടി ആക്ടിംഗ് കണ്‍വീനര്‍ ബൈജു ബാലചന്ദ്രനും മെമന്റോകള്‍ നല്‍കി. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും യാത്ര പോകുന്ന സുരേഷും ലീനയും യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.