Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

റഹീം കേസ്: അനുരജ്ഞന കരാര്‍ ഉടന്‍ ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തും

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് അനുരജ്ഞന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍, ഇരു വിഭാഗം അഭിഭാഷകര്‍, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഗവര്‍ണറേറ്റിലെ അനുരജ്ഞന സമിതി ഓഫീസ് സന്ദര്‍ശിച്ച് കൂടിക്കാഴ്ചക്ക് അനുമതി തേടി. ജൂണ്‍ 3ന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.

മെയ് 23ന് ഒന്നരക്കോടി സൗദി റിയാല്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബ്ദുറഹീം നിയമ സഹായ സമിതി കൈമാറിയിരുന്നു. അതിനുശേഷം ദ്രുത ഗതിയിലാണ് നിയമ നടപടികള്‍ പുരോഗമിക്കുന്നത്. മെയ് 30ന് ദിയാ ധനന മായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്തിരുന്നു.

അനുരജ്ഞന കരാര്‍ ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തി കോടതിക്കു കൈമാറിയാല്‍ ഇരു വിഭാഗത്തെയും കോടതി വളിക്കും. റഹീമിന് മാപ്പു നല്‍കുന്നത് രേഖപ്പെടുത്തുകയും വധശിക്ഷ റദ്ദാക്കുന്നതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top