ദമ്മാം: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഡിസ്പാക് ടോപ്പേഴ്‌സ്’ അവാര്‍ഡ് സമ്മാനിച്ചു. പത്താം തരം, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്റ്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ‘ഡിസ്പാ കേരള’യാണ് ആദരിച്ചത്. ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ സ്‌കൂളിലെ പത്താംതരം, പ്ലസ് ടു ക്ലാസുകളില്‍ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെയുമാണ് ആദരിച്ചത്. ഡിസ്പാക് പ്രസിഡണ്ട് നജീം ബഷീര്‍ അധ്യക്ഷത വഹിച്ചു. അനുമോദന സംഗമം അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിഎംഎ ഹാരിസ്, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരായ ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂര്‍, മൊഹ്‌യുദ്ധീന്‍, ഷബീര്‍ ചാത്തമംഗലം, ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ആയിഷ, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, ഉണ്ണി പി എസ് എല്‍, മാലിക് മഖ്ബൂല്‍, സത്താര്‍, സുരേഷ് ഭാരതി, ശിഹാബ് കൊയിലാണ്ടി, നാസര്‍ അണ്ടോണ, ലീന ഉണ്ണികൃഷ്ണന്‍, മൊയ്ദീന്‍ കുഞ്ഞി കളനാട് എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.
മൈന്‍ഡ് അകാദമി സിഇഒ മുരളി കൃഷ്ണന്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. നൂര്‍ മുഹമ്മദ്, എയ്ഞ്ചല്‍ സാറാ തോമസ്, കല്ല്യാണി ബിനു, സഞ്ചിത കാര്‍ത്തിക് തുടങ്ങിയ കലാകാരന്മാരുടെ ഗാനങ്ങളും നൃത്ത നൃത്യങ്ങളും അരങ്ങേറി.
പ്രത്യേകം ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് വിഷയങ്ങള്‍ ഡിസ്പാകിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും. ഡോ. ഫ്രീസിയ ഹബീബ് അവതാരകയായിരുന്നു. അസ്‌ലം ഫറോക്, തോമസ് തൈപ്പറമ്പില്‍, ആഷിഫ് ഇബ്രാഹിം, ബിനോജ് എബ്രഹാം, അജിം ജലാലുദ്ദിന്‍, ഇര്‍ഷാദ് കളനാട്, ഷൈന്‍ രാജ്, മുസ്തഫ പാവയില്‍, സുലൈമാന്‍ അലി, ഇസ്മായില്‍ മുഹമ്മദ്, അനസ് കൊല്ലം, മഷൂദ് ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിസ്പാക് ജനറല്‍ സെക്രട്ടറി താജു അയ്യാരില്‍ സ്വാഗതവും ട്രഷറര്‍ ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.