ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട്ടുകാരുടെ കുട്ടായ്മ ദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ ഇരുപത്തിമൂന്നാമത് ജനറല്‍ ബോഡി യോഗം ദമാം ബേലീഫ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് പി.കെ ഹമീദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.എ.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. വൃദ്ധസദനങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഒറ്റപ്പെടലില്‍ നിന്നു മാറി നില്‍ക്കുന്നതിന് പ്രായമാവുന്നവര്‍ക്ക് ഒത്തുചേരാന്‍ പൊതുഇടങ്ങള്‍ നിര്‍മിക്കാന്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി അലവി, ഷാഹിര്‍ ടി.കെ, ജാവിഷ് അഹ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.പി മുഹമ്മദ് ഖിറാഅത്ത് നടത്തി. പത്ത് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ട്രഷറര്‍ ഷബീര്‍ ആക്കോട് അവതരിപ്പിച്ച വാര്‍ഷിക പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. നഫീര്‍ തറമ്മല്‍ പ്രസിഡന്റ്, ഷബീര്‍ ടി.കെ ആക്കോട് (ജന. സെക്രട്ടറി), യാസര്‍ തിരുവാലൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഷ്‌റഫ് പി.ടി മുണ്ടുമുഴി (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷാഹിര്‍ ടി.കെ (ഓര്‍ഗ. സെക്രട്ടറി), ജാവിഷ് അഹമദ് (സ്‌ക്രീനിംഗ് കമ്മറ്റി കണ്‍വീനര്‍), ഇ.കെ ജബ്ബാര്‍ (റിലീഫ് കോര്‍ഡിനേറ്റര്‍), റശീദ് പി.ടി, അനീസ് മധുരകുഴി, റഹ്മത്ത് കെ.പി (വൈസ് പ്രസിഡന്റുമാര്‍), അഫ്താബു റഹ്മാന്‍, ഉനൈസ്. സി. ശറഫുദ്ധീന്‍ എം.പി (ജോയന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മുഖ്യ രക്ഷാധികാരിയായി മുജീബ് കളത്തിലിനേയും രക്ഷാധികാരിയായി പി.കെ ഹമീദിനേയും തെരഞ്ഞെടുത്തു. പി. ടി അലവി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. മുജീബ് കളത്തില്‍ സ്വാഗതവും ഷബീര്‍ ആക്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.