Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

ഡിഫ സൂപ്പര്‍ കപ്പ് ലോഗോ പ്രകാശനം

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ലോഗോ പ്രകാശനം ചെയ്തു. കാല്‍പന്ത് കളി രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റോയല്‍ മലബാര്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിഫ ആക്ടിംങ്ങ് പ്രസിഡണ്ട് ഷഫീര്‍ മണലൊടി ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റിന്റെ ഓഫിഷ്യല്‍ ലോഗോ മുഖ്യ പ്രായോജകരായ കാക്കു സേഫ്റ്റി മാനേജിങ് ഡയരക്ടര്‍ മുബാറക്ക് നിര്‍വ്വഹിച്ചു.

ഡിഫയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം നല്‍കുന്നതായും കായിക പ്രേമികളുടെ ഫുട്‌ബോള്‍ ആവേശത്തോടൊപ്പം എന്നും ഉണ്ടാവുമെന്നും ഫുട്‌ബോള്‍ മുന്‍ താരം കൂടിയായ മുബാറക് പറഞ്ഞു. ടൂര്‍ണമെന്റ് ജേഴ്‌സി പ്രകാശനം സഹ പ്രായോജകരായ കാലക്‌സ് സി.ഇ.ഒ ബിനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു.

ഡിഫ രക്ഷാധികാരികളായ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലെ ഇരുപത്തി മൂന്ന് ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണ്ണമെന്റ് ജൂണ്‍ ആറിന് ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപമുള്ള അല്‍ യമാമ യുനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ജേഴ്‌സിയണിയും.

ടൂര്‍ണ്ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി സ്വാഗതവും ആക്ടിങ് ജനറല്‍ സെക്രട്ടറി ആസിഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഡിഫ ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പര്‍ റാസിക് വള്ളിക്കുന്ന്, ശരീഫ് മാണൂര്‍, ഷാഫി എന്നിവര്‍ ഫിക്‌സ്ചര്‍ ക്രമീകരണത്തിന് നേതൃത്വം നല്‍കി. ഡിഫയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ഫതീന്‍ മങ്കട, ഖലീല്‍ റഹ്മാന്‍, ലിയാഖത്തലി കരങ്ങാടന്‍, റിയാസ് പറളി, റിയാസ് പട്ടാമ്പി, ഷുക്കൂര്‍ അല്ലിക്കല്‍, മഹ്‌റൂഫ് കൊണ്ടോട്ടി, ഫവാസ് കലിക്കറ്റ്, ശിവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസല്‍ ജിഫ്രി, റഷീദ് ചേന്ദമംഗലൂര്‍, ടൈറ്റസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top