
റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ നിരാശയിലാണ്. എന്നാല്‍ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു ഇന്ത്യ മുന്നണിക്ക് അനുകൂലമായിട്ടാണ് വോട്ട് രേഖപെടുത്തിയതെന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, കര്‍ഷകരുടെ വിഷയങ്ങള്‍, മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ജനങ്ങളെ വര്‍ഗീയമായ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ 2004ല്‍ സംഭവിച്ചത് അവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ പ്പോള്‍ തന്നെ ബി ജെപി പരാജയം ഉറപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനതിലാണ് മുസ്ലിം ന്യൂനപക്ഷെത്തിനെതിരെ ആഞ്ഞടിച്ചു പ്രചാരണം നടത്താന്‍ ബിജെപി നേതാക്കള്‍ രംഗത്ത് വന്നത്. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള തരംഗം ഇല്ല എന്നുള്ളത് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു. ബിജെപി യുടെ ഉടമസ്ഥടയിലുള്ള ചാനലുകള്‍ പടച്ചു വിടുന്ന വ്യാജ പ്രചാരണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ സാധിക്കില്ലും ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.