റിയാദ്: വ്യക്തിയുടെ സാദൃശ്യം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഡീപ് ഫേക് വീഡിയോകള്‍ ഭാവിയില്‍ സുരക്ഷയെ ബാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ എഞ്ചി. അമീര്‍ ഖാന്‍. വിര്‍ച്വല്‍ കിഡ്‌നാപിംഗ് മറ്റൊരു ഭീഷണിയാണ്. മനുഷ്യരുടെ ശംബദവും ദൃശ്യവും സൃഷ്ടിച്ചു തട്ടിപ്പു നടത്താന്‍ ഇതുവഴി സാധ്യമാകും. അതുകൊണ്ടുതന്നെ സൈബര്‍ ലോകത്ത് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ നാലാം പതിപ്പില്‍ ‘എഐ-സ്വകാര്യതയും സുതാര്യതയും’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ലഭ്യമാകുന്ന ഡാറ്റയും പരിശീലിപ്പിക്കുന്ന രീതിയും എഐ രൂപകല്പന ചെയ്യുന്ന കമ്പനിയുടെ പോളിയസിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ റിസള്‍ട്ടിനെ സ്വാധീനിക്കും. ഇത്തരത്തില്‍ മനുഷ്യന്റെ നിറംപോലും പക്ഷപാതപരമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ചില ഐഐ ടൂളുകളില്‍ മുഖം തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് അതുകൊണ്ടാണ്. മനുഷ്യ മസ്തിഷ്‌കത്തിന് തുല്യമല്ല നിര്‍മിത ബുദ്ധി. അതുകൊണ്ടുതന്നെ ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയിക്കാതിരിക്കുക എന്നതാണ് ഉത്തമമെന്നും അമീര്‍ ഖാന്‍ പറഞ്ഞു.
ശ്രോതാക്കളുമായി നടന്ന ചോദ്യോത്തര സെഷനില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍മാത ബുദ്ധി ഉപയോഗിക്കുന്നതും സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ എഐ ദുരുപയോഗിക്കുന്നതും ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. വിഷയം അവതരിപ്പിച്ച താരിഖ് ഖാലിദ്, അമീര്‍ ഖാന്‍ എന്നിവര്‍ക്ക് മീഡിയാ ഫോറം പ്രശംസാപത്രം സമ്മാനിച്ചു. അതിഥികള്‍ക്ക് സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു സ്വീകരിച്ചു.
ശ്രോതാക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഷിഹാബ് കൊട്ടുകാട്, സലിം പളളിയില്‍, സലിം കളക്കര എന്നിവര്‍ക്കുളള ഉപഹാരം കനകലാല്‍, ഷമീര്‍ ബാബു, നാദിര്‍ഷ എന്നിവര്‍ സമ്മാനിച്ചു. സെക്രട്ടറി നാദിനഷ റഹ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.