Sauditimesonline

nesto
പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

ടാഗോര്‍ ആര്യാടിനു ‘ഇവ’യുടെ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജോയിന്റ് സെക്രട്ടറി ടാഗോര്‍ ആര്യാടിനു യാത്രയയപ്പ് നല്‍കി. 31 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ടാഗോറിന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഇവ കുടുംബാംഗങ്ങളും സുഹൃത്തുളും സ്‌നേഹോഷ്മളമായ യാത്രയപ്പാണ് ഒരുക്കിയത്. ഇവ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ടാഗോറിന് ഉപഹാരവും സമ്മാനിച്ചു.

സാജിദ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍, ആന്റണി, സുരേഷ് ആലപ്പുഴ, കുമാര്‍, നിഹാസ് കാക്കാഴം, ഷാഫി, കെ ഇ നിസാര്‍, അബ്ദുല്‍ അസീസ്, രാജേഷ്, ഷാജി പുന്നപ്ര, ടി എന്‍ ആര്‍ നായര്‍, ബദര്‍, ജലീല്‍ കാലുതരറ, വനിതാ വിംഗ് പ്രസിഡന്റ് ഷക്കീല വഹാബ്, സെക്രട്ടറി ധന്യാ ശരത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇവായുടെ പ്രവത്തനങ്ങള്‍ ജീവകാരുണ്യ കണ്‍വീനര്‍ ശിഹാബ് പോളക്കുളം വിശദീകരിച്ചു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ട്രഷറര്‍ സൈഫുദ്ധീന്‍ വിളക്കേഴം നന്ദിയും പറഞ്ഞു

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ധന്യാ ശരത് ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും സുരേഷ് ആലപ്പുഴയുടെ സംഗീത വിരുന്നും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top