literature

ആ കസേര ഒഴിഞ്ഞു കിടക്കുന്നു

അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക നാളിലാണ് അച്ഛനോട് ഫോണില്‍ ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. ഏപ്രില്‍ 9നു. എന്റെ വിവാഹ നിശ്ചയം കഴിഞ്ഞശേഷമുള്ള ആദ്യത്തെ ആഴ്ച്ച. ഭാവി അമ്മായിയച്ഛനോട് സംസാരിക്കുന്നതിന്റെ പരിഭ്രമവും വേവലാതിയും! മോളൂ എന്ന വിളിയില്‍ എല്ലാം അലിയിച്ചു കളഞ്ഞു അച്ഛന്‍. വളരെക്കാലം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ..! ഇടക്ക് തമാശകള്‍ പറഞ്ഞു… പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയായിരുന്നു അച്ഛന്റെ മുഖമുദ്ര. മനസ്സില്‍ സ്‌നേഹവും നന്മയും കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രം സ്വായത്തമായ പ്രസന്നമായ ചിരി. വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നോക്കാതെ എല്ലാവരോടും […]