Sauditimesonline

watches

story

literature

ആ കസേര ഒഴിഞ്ഞു കിടക്കുന്നു

അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക നാളിലാണ് അച്ഛനോട് ഫോണില്‍ ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. ഏപ്രില്‍ 9നു. എന്റെ വിവാഹ നിശ്ചയം കഴിഞ്ഞശേഷമുള്ള ആദ്യത്തെ ആഴ്ച്ച. ഭാവി അമ്മായിയച്ഛനോട് സംസാരിക്കുന്നതിന്റെ പരിഭ്രമവും വേവലാതിയും! മോളൂ എന്ന വിളിയില്‍ എല്ലാം അലിയിച്ചു കളഞ്ഞു അച്ഛന്‍. വളരെക്കാലം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ..! ഇടക്ക് തമാശകള്‍ പറഞ്ഞു… പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയായിരുന്നു അച്ഛന്റെ മുഖമുദ്ര. മനസ്സില്‍ സ്‌നേഹവും നന്മയും കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രം സ്വായത്തമായ പ്രസന്നമായ ചിരി. വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നോക്കാതെ എല്ലാവരോടും […]

literature

ട്യൂഷന്‍ ടീച്ചര്‍

കഥ | അബ്ദുള്‍കലാം ആലങ്കോട് പുഞ്ചിരിയില്ലാത്ത മുഖത്തോടെ ലക്ഷ്മി ടീച്ചറെ സങ്കല്‍പ്പിക്കുക അസാധ്യം. പേര് പോലെ തന്നെ ടീച്ചറിന്റെ പെരുമാറ്റവും പ്രസന്നതയും മര്യാദയും നിറഞ്ഞതായിരുന്നു. അമ്പലത്തില്‍ പോയി ചന്ദനവും തൊട്ട് വരുന്നത് കണ്ടാല്‍ സാക്ഷാല്‍ ലക്ഷ്മി ദേവിയാണ് ഇറങ്ങി വരുന്നത് എന്ന് തോന്നി പോകും. അമ്പലത്തില്‍ നിന്നും വരുന്ന വഴി റഹീമിന്റെ വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ ടീച്ചര്‍ നീട്ടി വിളിക്കും. ‘ഉമ്മാ, റഹീം ഏണീറ്റോ?’ റഹീമാണ് മറുപടി പറയുക ‘ദാ ലക്ഷ്മിയേച്ചി ഞാനെത്തി’ എന്നും പറഞ്ഞു പുസ്തകവുമായി

literature

ഒരു പായസക്കഥ

കഴിഞ്ഞ ജനവരിയിലെ ഒരു സുദിനം. പണ്ടു പണ്ടൊരു കാലത്തു ഇതേ ദിവസമായിരുന്നു ഈ സുന്ദരമായഭൂമിയിലേക്കു ഞാന്‍ അവതരിച്ചത്. സോഷ്യല്‍ മീഡിയയുടെ കാലമായതുകൊണ്ടും സ്‌കൂള്‍ മുതല്‍ പിജി വരെയുള്ള എല്ലാ വാട്‌സ് ആപ്പ് കൂട്ടായ്മകളിലും അംഗമായതുകൊണ്ടും രാവിലെ മുതല്‍ പിറന്നാള്‍ ആശംസകള്‍ വരുന്നുണ്ടായിരുന്നു. ഓരോന്നിനും റിപ്ലൈ ചെയ്തു ചൂട് ചായയും കുടിച്ചങ്ങനെയിരിക്കുമ്പോള്‍ അതാവരുന്നു വേറിട്ടൊരാശംസ. ‘വെല്‍കം ടു ഫോര്‍ട്ടി ക്ലബ്’ കണ്ണില്‍ ഇരുട്ടു കേറുന്നതുപോലെ തോന്നി. മുപ്പതു മുതല്‍ വയസുകൂടിവരുന്നത് അറിയാമെങ്കിലും ആ നഗ്‌നസത്യം ഉറക്കെ വിളിച്ചു പറയുന്നത്

Scroll to Top