ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇംഗ്‌ളീഷ്-അറബി ദ്വിഭാഷി (സീനിയര്‍ ഇന്റര്‍പ്രട്ടര്‍) സ്ഥിരം തസ്!തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാല്‍ (രണ്ടേകാല്‍ ലക്ഷം രൂപ) ശമ്പളം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നു അറബി ഭാഷയില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം. 21 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഫെബ്രുവരി 28 അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രായം കണക്കാക്കുക. 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അഡ്മിന്‍ അറ്റാഷെക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇമെയില്‍ വിലാസം: cr1.doha@mea.gov.in
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.